ദേവസ്വം ബോർഡ് എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
ദൈവത്തിന്റെ സ്വന്തം നാട് എന്ന് അഭിമാനിക്കുന്ന കേരളത്തിന്റെ പരിസ്ഥിതി ഇപ്പോൾ വളരെ ദയനീയമാണ് .അതിൽ പ്രധാനമായും പങ്കു വഹിക്കുന്നത് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ..ഇവ പ്രധാനമായും മലിനീകരിക്കുന്നതു നദികളെയും കരകളെയുമാണ് .വ്യവസായശാലകൾ ,അറവുശാലകൾ,ഹോട്ടലുകൾ എന്നിവയാണ് മലിനീകരണത്തിന്റെ പ്രധാന സ്രോതസ്സുകൾ.ഇവയിൽ നിന്നുള്ള മാലിന്യങ്ങൾ ജലാശയങ്ങളിലേക്ക് തള്ളുകയും ജലമലിനീകരണത്തിനും രോഗങ്ങൾക്കും ഇത് കാരണമാകയും ചെയ്യുന്നു. അതുപോലെതന്നെ ഭൂമിയുടെ ഏറ്റവും വലിയ ഭീഷണിയാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ.മനുഷ്യൻ തന്നെയാണ് പ്രതിസന്ധി സൃഷ്ടിച്ചത്.പണ്ടുകാലത്തെ കുട്ട,വട്ടി ,മുറം പോലെയുള്ള പ്രകൃതി സൗഹൃദ വസ്തുക്കളാണ് സാധനങ്ങളും മറ്റും വാങ്ങാൻ ആളുകൾ ഉപയോഗിച്ചിരുന്നത് .കാലം മാറിയപ്പോൾ അതിന്റെ സ്ഥാനത്തു പ്ലാസ്റ്റിക് ക്യാരിബാഗുകൾ സ്ഥാനം പിടിച്ചു .ഒറ്റത്തവണ ഉപയോഗത്തിനായുള്ള ഇത്തരം ക്യാരിബാഗുകൾ ഉപയോഗശേഷം തൊടിയിലും ജലാശയങ്ങളിലുമൊക്കെ അലക്ഷ്യമായി വലിച്ചെറിയുന്നു.തന്മൂലം മണ്ണിന്റെ ഫലഭൂയിഷ്ഠിത നഷ്ടപ്പെടുന്നു.ജലാശയങ്ങൾ മലിനമാകുന്നു. വ്യവസായശാലൾ പുറപ്പെടുപ്പിക്കുന്ന വിഷ വാതകങ്ങൾ വായു മലിനീകരണത്തിന് കാരണമാകുന്നു. വ്യവസായാടിസ്ഥാനത്തിൽ നടത്തുന്ന പാറമടകൾ ഭൂമിയുടെ ഘടനയ്ക്കു തന്നെ മാറ്റം വരുത്തുന്നു.സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യൻ അവന്റെ തെറ്റായ ചെയ്തികൾ തിരിച്ചറിഞ്ഞു പ്രകൃതിയിലേക്ക് മടങ്ങിയില്ലെങ്കിൽ വലിയൊരു വിനാശമാണ് വരും തലമുറയെ കാത്തിരിക്കുന്നത്
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |