കൂട്ടുകൂടാനായെന്റെ
കൂട്ടുതേടിയണഞ്ഞൊരു
കുഞ്ഞാറ്റക്കിളി
കാറ്റിനോട് കഥ മെനഞ്ഞു
കടലിനോട് കളി പറഞ്ഞു
കാടായ കാടെല്ലാം മേടായ മേടെല്ലാം
കണ്ണാരം പൊത്തിക്കളിച്ചും
കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി
കൊക്കുരുമ്മി ചിരകുറുമ്മി
കിലുകിലെ കൊഞ്ചി ചിലച്ചും
കിളിക്കൂട്ടിലെന്ന
കുളിരറിയിക്കാതെ
കവിൾ ചേർത്തുറക്കിയും
കനിവിന്റെ കണിവമെന്റെ
കരളിന്റെ കരാളായ
കളിക്കൂട്ടുകാരൻ