എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/ഗോ കൊറോണ

ഗോ കൊറോണ

കൊറോണ എന്ന വൈറസിന് നേരിടാൻ ഞാനും എന്റെ കുടുംബവും പ്രതിരോധത്തിന്റെ വൻമതിലുകൾ പണിതു. ഞങ്ങൾ ആരും പുറത്തിറങ്ങിയിട്ടില്ല. അത്യാവശ്യത്തിനല്ലാതെ വീടിന്റെ പടി ഇറങ്ങിയിട്ടില്ല. കാലം ഇനി എത്ര കഴിയേണ്ടിവന്നാലും ഈ മഹാമാരി ഭൂമിയിൽ നിന്ന് തുടച്ചു മാറ്റുന്നത് വരെ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ ഞങ്ങൾ പാലിക്കുക തന്നെ ചെയ്യും. ഒന്നിച്ച് കൂടിയിരുന്ന് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിലും കൊറോണയെ തടയാൻ ഞങ്ങൾ അത് വേണ്ടെന്ന് വച്ചു. വായയും മൂക്കും കെട്ടാൻ ഒട്ടും താൽപര്യമില്ലെങ്കിലും ഇവനെയൊന്ന് കെട്ട് കെട്ടിക്കാൻ മാസ്ക് കെട്ടാനും ഞങ്ങൾ തീരുമാനിച്ചു ഗോ..... കൊറോണ ഗോ.........

നൂഫ മോൾ
4.A എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം