14:26, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാത്തിടാം ഭൂമിയെ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുറമേ തെളിവാർന്ന പകലും
വായുവും മണ്ണും ജീവജാലങ്ങളും
പൂട്ടിയിട്ട ദിനങ്ങളത്രയും
ശുദ്ധതയേകുന്നു ഇപ്പോൾ
നാളെ നിയന്ത്രണച്ചങ്ങല -
പൊട്ടും വരെ
മാത്രമിങ്ങനെയറിയുന്നതിൽ ദുഃഖം
രോഗമുക്തി നേടിയാലുമുണ്ടാകട്ടെ
നമ്മളിൽ കരുതലിന്റെ രാപ്പകലുകൾ
എല്ലാ മനുഷ്യരും ജീവജാലങ്ങളും
തുല്യരാണെന്ന ചിന്തയിൽ
പിഴുതെറിയാതിരിക്കട്ടെ
നിലനിൽപ്പിന്റെ ആ അടിവേരുകൾ
നമുക്ക് കാത്തിടാം നന്മതൻ ഭൂമിയെ