സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/നിസ്സാരൻ

14:02, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിസ്സാരൻ

കൊറോണയുണ്ടത്രേ കൊറോണയുണ്ടത്രേ
കൊറോണയിപ്പോൾ കൊടും ഭീകരനാം
അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടാവാൻ
അതിവേഗം പടരുന്നു കാട്ടുതീയായി
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാനവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായി
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ
കേണിടുന്നു അല്പം ശ്വാസത്തിനായി
കേട്ടവർ കേട്ടവർ അടക്കുന്നു മാർഗ്ഗങ്ങൾ
കേറിവരാതെ തടഞ്ഞിടുവാൻ
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീയിത്രയും ഭീകരനോ
ആണവ ആയുധ കോപ്പുകൾ പോലും
നിൻ ആനന്ദ നൃത്തത്തിൽ കളിപ്പാവയോ
 

ശ്രീലക്ഷ്മി അനീഷ്
4 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത