എത്ര പെട്ടന്നാണീ ലോകം ഉറങ്ങിയത്
ആരവങ്ങൾകെട്ടടങ്ങിയത്
നെഞ്ചിടിപ്പിൻ മുഴക്കം കൂട്ടിയത്
ഓരോ കണ്ണുകളിലും നാം കാണുന്നു
പരിഭ്രാന്തി പടർന്നു നിൽക്കുന്നത്
നമിക്കണം നന്മയാൽ നാടിനെ കാക്കുന്ന
മാലാഖമാർ ചെയ്യുന്ന പുണ്യത്തെ
പതറാതെ നേരിടണം നാം
ഈ മഹാമാരിയെ
പൊരു തണം നാം ഈ രോഗത്തിനെതിരെ
നിറമുള്ള പ്രതീക്ഷകൾ നിറയുന്നു
നാളെയെ നോക്കി പുഞ്ചിരിക്കുന്നു നാം
കൈ കോർത്തു നടന്നൊരാ
നല്ല നാളുകൾ നാളെയും വരണം
ഇതിനായി നമുക്കു ഒന്നിക്കാം..