എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം
പരിസര ശുചിത്വം
ശാരീരികവും മാനസീകവും സാമൂഹികവുമായ ഒരു സുസ്തിതിക്കാണ് പൊതുവെ ആരോഗൃം എന്ന് പറയുന്നത്. ഒരു വൃക്തിയുടെ ആരോഗൃ സംരക്ഷണത്തിൽ പരിസര ശുചിത്വവുമായി നല്ല ബന്ധമുണ്ട്. പ്രകൃതിതത്വമായ സാഹചരൃങ്ങളും മനുഷൃൻ ഉണ്ടാക്കി എടുക്കുന്ന പരിസ്ഥിതികളും ശുചീകരണത്തെ സഹായിക്കുന്നു . സൂരൃൻ ,വായു ,ജലം , മണ്ണ് എന്നിവ പ്രകൃതിതത്വമായ കാരൃങ്ങളാണ് കെട്ടിടങ്ങൾ, വാഹനങ്ങൾ ,ഫാക്ട്ടറികൾ സാങ്കേതിക വിദൃകൾ എന്നിവയാണ് പരിസ്ഥിതിയെ അട്ടിമറിക്കുന്ന മനുഷൃ നിർമിത ഘടകങ്ങൾ .ശുദ്ധ ജലം ഏറ്റവും പ്രാഥമിക ആവശൃമാണ് . പല മാരക രോഗങ്ങളും വെള്ളത്തിലൂടെയാണ് പകരുന്നത് . മലമൂത്ര വിസർജന വസ്തുക്കൾ ഫാക്ട്ടറികളിലെ രാസപദാർത്ഥങ്ങളുടെ അവശിഷ്ട്ടങ്ങൾ ഇവയൊക്കെ ശുദ്ധജലത്തെ അശുദ്ധമാക്കുന്നു . വീട്ടിലുള്ള ചില സാധനങ്ങൾ സംസ്കരിക്കാതെ ചീഞ്ഞുണ്ടാകുന്ന വാതകങ്ങൾ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു.വീട്ടിനകത്തും പുറത്തും പാലിക്കേണ്ട പല മര്യാദകളും നാം അറിഞ്ഞിരിക്കണം . ശുദ്ധവായു വീട്ടിനകത്ത് ആവശൃം പോലെ കടക്കുവാനുള്ള സൗകരൃം ഉണ്ടായിരിക്കണം . വായു അനക്കം ഇല്ലാതെ നിന്നാൽ വീട്ടിന്റെ ഉള്ളിൽ ചൂടുണ്ടാകുന്നു . ഇങ്ങനെയുള്ള റൂമിൽ ഓക്സിജന്റെ അംശം കുറഞ്ഞ് കാർബൺടൈ ഓക്സൈഡ് നിറഞ്ഞു നിൽക്കും . മുറിയിൽ ഓക്സിജന്റെ കുറവുണ്ടാകുമ്പോൾ ഉന്മേഷകുറവ് , തലകറക്കം , അസ്വസ്ഥത എന്നിവ അനുഭവപ്പെടും.ധാരാളം മരങ്ങൾ ഉണ്ടായാൽ നമുക്ക് കൂടുതൽ ഓക്സിജൻ ലഭിക്കും ഇന്ന് മരം എല്ലാവരും വെട്ടി നശിപ്പിക്കുകയാണ് അതിന്റെ ഫലം ഇന്ന് നാം അനുഭവിച്ചു കൊണ്ടിരിക്കുന്നു . ഒരു മരം വെട്ടുബോൾ പകരം 2 മരം നട്ട് പിടിപ്പിക്കൽ നമ്മുടെ കടമയാണ് .
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |