കൊറോണ

പണ്ട് പണ്ട് അവധിക്കാലം
ഉല്ലാസയാത്രകൾ കൊണ്ട് നിറഞ്ഞു
ഇന്ന് ഇന്ന് അവധിക്കാലം കൊറോണവ്യാധി കൊണ്ട് നിറഞ്ഞു
കൊറോണ എന്ന വ്യാധി നമ്മെ
വീട്ടിനുള്ളിൽ പൂട്ടിക്കളഞ്ഞു

ശുചിത്വമില്ല പരിസ്ഥിതി ശുചിത്വമില്ല
റോഡിന്നരികിൽ മാലിന്യങ്ങൾക്കുന്നു കൂടുന്നു
ശാപമേൽക്കുന്നു ഭൂമിതന്നുടെ
മുഖം മൂടുന്നു കൈകൾ കഴുകുന്നു
കൊറോണയെ തുരത്താൻ മഹാരിയെ തുരത്താൻ

ചൈനക്കാർ ക്ഷണിച്ചു വരുത്തിയ മഹാമാരി
ഭൂലോകം മുഴുവൻ ചുറ്റിത്തിരിയുന്നു
മനുഷ്യരെന്നോ മൃഗങ്ങളെന്നോ
ജാതി മത വർഗ്ഗ വ്യത്യാസമില്ലാതെ
നിപയല്ല വസൂരിയല്ല മഹാമാരിയാണിത്

തുരത്താം നമുക്കീ മഹാമാരിയെ
കൈകൾ കഴുകി മുഖം മൂടി
പച്ചക്കറികൾ കഴിച്ച് ആരോഗ്യം വീണ്ടെടുക്കാം
വീട്ടിനുളളിൽ ശുചിത്വ ബോധത്തോടെ കഴിയുക നാം ഏവരും
 

Viraja C
7A നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത