അപഥം ത്യജിച്ചവൻ സന്മാർഗം തേടി,
ഭൂമി മാതാവിനെ സന്തുഷ്ട ആക്കി.
വീണ്ടും വീണ്ടും പരീക്ഷണങ്ങൾ,
ഒന്നിച്ചു മുന്നേറി മർത്യലോകം.
ഒന്നിച്ചു നിന്നു പ്രളയം തുരത്തി,
പ്രകൃതിയെ നാം ഇന്നു സ്വസ്ഥയാക്കി.
ഹേ നിങ്ങൾ കാണുക, ഇനിയും എതിർക്കും തുരത്തിയോടിക്കും നമ്മളിന്നി മഹാമാരിയെ.
ഭൂമിമാതാവിൻ അനുഗ്രഹാശിസ്സിനാൽ
നാമിന്നിതൊന്നിച്ചു മുന്നേറി നീങ്ങും.
നാമൊത്തു കൈകോർത്ത് മുന്നിൽ നീങ്ങും..