ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/ദൈവത്തിന്റെ സ്വന്തം നാട്
ദൈവത്തിന്റെ സ്വന്തം നാട്
അയിലൂർ എന്ന അതിവിശാലമായൊരു ഗ്രാമം. അവിടെ ശോശാമ്മചേടത്തിയും മാത്യുച്ചായനും ഇരുവരുടെയും ഏക പുത്രനായ സാമുവലും താമസിച്ചിരുന്നു. സാമുവലിന്റെ മാതാപിതാക്കൾ അവന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുത്തിരുന്നു. അവർ വളരെയധികം കഷ്ടപ്പെട്ടാണ് അവനെ വളർത്തിയിരുന്നത്. ജി. എച്. എസ് തിരുവഴിയാട് സ്കൂളിൽ ആയിരുന്നു അവന്റെ പഠനം ആരംഭിച്ചത്. സാമുവൽ പഠനത്തിന് വളരെ മിടുക്കൻ ആയിരുന്നു. അതുകൊണ്ട് 25 വയസ്സിനകം തന്നെ ഉന്നത പദവിയിലുള്ള ഒരു ജോലി ലഭിച്ചു. 27ആം വയസ്സിൽ അവൻ വിവാഹിതനായി. വിവാഹം കഴിഞ്ഞു ഒരു മാസത്തിനുള്ളിൽ തന്നെ ഇരുവരും അമേരിക്കയിലേക്ക് യാത്ര തിരിച്ചു ജോലി തിരക്കുകളെല്ലാം കഴിഞ്ഞു സമയം ലഭിക്കുമ്പോൾ മാത്രം അവൻ അവന്റെ മാതാപിതാക്കളോട് സംസാരിക്കും. വർഷങ്ങൾ കടന്നു പോയി സാമുവലും ഭാര്യയും രണ്ടു മക്കളും അമേരിക്കയിൽ സുഖമായി ജീവിച്ചു. തന്റെ നാടായ കേരളത്തിൽ ഇരിക്കുന്ന അമ്മയെ "നമ്മുടെ നാട്ടിൽ രണ്ടു മാസം ഇരിക്കാൻ വാടാ മോനെ" എന്നല്ലാതെ വേറൊന്നും ആ പാവത്തിന് പറയാനായില്ല. സാമുവലിനാണെങ്കിൽ കേരത്തിലേക്ക് പോവുന്നത് ആലോചിക്കാൻ പോലും ആകുന്നില്ല. അഹങ്കാരവും അത്യാഗ്രഹവും അവനിൽ പടർന്നുപന്തലിച്ച ഇരിക്കുകയാണ്. " ഞങ്ങൾക്ക് ആ പറമ്പും, കൊതുകുകടിയിലും, ചാണകതിന്റെ ദുഃഖത്തിലും, കൾച്ചർ ഇല്ലാതെ നടക്കുന്ന നാട്ടുകാരെയും ഇഷ്ടമല്ല. അമ്മയും അമേരിക്കയിലേക്ക് വരൂ ആ നശിച്ച നാട്ടിൽ നാട്ടിൽ കിടന്നു മുഷിയണ്ട". എന്നാണ് സാമുവലിനെ നിലപാട്. പക്ഷേ, അമ്മയ്ക്ക് സ്വന്തം നാട് വിട്ട് എങ്ങോട്ടും പോകാൻ താല്പര്യം ഇല്ലായിരുന്നു. അപ്പോഴേക്കും ചൈനയിലെ മോഹൻലാലിൽ നിന്ന് പൊട്ടി പുറപ്പെട്ട കൊറോണ വൈറസിനു മുന്നിൽ നിശ്ചലാവസ്ഥയിൽ പകച്ചു നിൽക്കുകയായിരുന്നു ലോകം.അപ്പോഴാണ് സാമുവൽ അമ്മയെ വിളിച്ചത്. അപ്പോൾ അവൻ വിതുമ്പി വിതുമ്പി ആണ് സംസാരിച്ചത്. " എന്താ മോനേ നീ ഇങ്ങനെ വിതുമ്പി സംസാരിക്കുന്നത്" അമ്മ ചോദിച്ചു. "അമ്മേ എനിക്ക് ഉടൻതന്നെ കേരളത്തിലേക്ക് വരണം. അമ്മ ഇവിടെ കൊറോണ വൈറസ് കാരണം മരണസംഖ്യ കൂടിവരികയാണ്. കേരളത്തിൽ കൊറോണക്ക് ശമനം ഉണ്ടെന്ന് അറിഞ്ഞു. മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫ്രൻസ് ഞങ്ങൾ എന്നും കാണാറുണ്ട്. അമ്മ എങ്ങനെയെങ്കിലും എം.എൽ.എ ബാബു ഏട്ടനോട് പറഞ്ഞു മുഖ്യമന്ത്രിയെ അറിയിക്കണം. അമ്മയ്ക്ക് അമേരിക്കയിലേക്ക് വരാൻ തോന്നാത്തത് നന്നായി. അല്ലെങ്കിൽ അമ്മയും ഇവിടെ ഞങ്ങളെപ്പോലെ കരഞ്ഞ് ഇരിക്കേണ്ടിവരും ആയിരുന്നു. ഇതിൽ നിന്നും നമുക്ക് എന്ത് മനസ്സിലാക്കാം "ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തെ ഒരിക്കലും വിലകുറച്ച് കാണരുത്".
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |