പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/നാടിനെ രക്ഷിച്ച ഡോക്ടർ
നാടിനെ രക്ഷിച്ച ഡോക്ടർ
പണ്ട് പണ്ട് ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമം വൃത്തി ഇല്ലാത്തതായിരുന്നു. അവിടെയുള്ള മനുഷ്യർക്ക് മടിയായിരുന്നു. അങ്ങനെ മാസങ്ങൾ കടന്നുപോയി ഒരു ദിവസം അവിടെ ഉള്ള ഒരാൾക്ക് ഡെങ്കിപ്പനി പിടിപെട്ടു. പിന്നീട് മറ്റുള്ളവർക്കും പലതരത്തിലുള്ള രോഗങ്ങൾ പിടിപെട്ടു. എല്ലാവരും ഡോക്ടറുടെ അടുത്തെത്തി. ഇതിലെ പന്തികേട് മനസ്സിലാക്കിയ ഡോക്ടർ ഒരു ദിവസം ഗ്രാമത്തിലെത്തി. ഡോക്ടർ അമ്പരന്നു. ഗ്രാമത്തിലെ എല്ലാവരെയും ഡോക്ടർ വിളിച്ചുവരുത്തി ബോധവൽക്കരണം നടത്തി. പിന്നീട് അവരെല്ലാവരും ഗ്രാമം വൃത്തിയാക്കാൻ തുടങ്ങി. മടിയന്മാരായ അവരെ നല്ലവരാക്കിയ ഡോക്ടറോട് അവർ നന്ദി പറഞ്ഞു. പിന്നീട് ആ ഗ്രാമത്തിലുള്ള വർക്ക് രോഗങ്ങളും കുറഞ്ഞു. ഗുണപാഠം: ശുചിത്വം ഇല്ലെങ്കിൽ മനുഷ്യനില്ല.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |