ലോകത്തിൽ വിനാശകാരിയം മഹാമാരി
ആഹ്ലാദത്താടവമാടി
ലോകമെങ്ങും പടരും കാട്ടുതീ....
എല്ലായിടവും ശരവേഗപ്പാച്ചിൽ
റോഡിലെല്ലായിടവും വാഹനങ്ങളുടെ തിക്കും തിരക്കും
ഇന്നെവിടെ എല്ലാവരും
കൊടുകാറ്റുപോലെ
മനുഷ്യജീവിതമത്
കാർന്നു തിന്നു....
.
ഓരോ മിനിറ്റിലും ഹൃദയമിടിപ്പ്
നിശ്ചലമാകുന്നു....
ജീവനെ പിടിച്ചു നിർത്താൻ
രാപകലില്ലാതെ കഷ്ട്ടപെടുന്നവർ
ഒടുവിൽ അവർ തന്നെ ബലിയാടാകുന്നു.
സമ്പന്ന രാഷ്ട്രങ്ങൾ
ശവപ്പറമ്പുകളായി
രാക്ഷസ പിടിയിലമർന്ന്
എല്ലാ നഷ്ട്ടപെട്ട ജീവിതങ്ങൾ
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ
ആയിരങ്ങളില്ല.....
കരയുമ്പോഴും ആരുമില്ല..
.
ഏകാന്തതയിൽ തടവറയിൽ
അടച്ചിട്ടപെട്ടവർ
മിണ്ടാൻ, ഒന്നനങ്ങാൻ
പോലും കഴിയാതെ
ജീവശ്ശവമായവർ...
യാത്രകളില്ല ആഘോഷങ്ങളില്ല
ലോകം മുഴുവൻ
ഒരൊറ്റ സ്വരം മാത്രം
കൊറോണ.... കൊറോണ
ഹേ... വിഷസർപ്പമേ
എന്നു തീരും നിന്റെയീ
മരണകൊയ്‌ത്
ലോകാവസാനത്തിലോ...
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത