ഗവ. പാലസ് ഗേൾസ്.എച്ച്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/കുട്ടിക്കാലം

10:44, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടിക്കാലം


കൊത്തൻല്ലിത്തിരി നേരം കൊത്തിക്കളിക്കാം പെണ്ണേ-
കൊത്തൻകല്ലിത്തിരി നേരം തത്തിക്കളിക്കാം

കൂട്ടരോടൊത്തൊരുമിച്ച് ഓടിക്കളിക്കാം പെണ്ണേ
കൂട്ടരോടൊത്തൊരുമിച്ച് ഓടിക്കളിക്കാം

ഊഞ്ഞാലിലിത്തിരിനേരം ആടിക്കളിക്കാം പെണ്ണേ
ഊഞ്ഞാലിലിത്തിരിനേരം ആടിക്കളിക്കാം

കൂട്ടരോടൊത്തൊരുമിച്ച് തുമ്പികളിക്കാം പെണ്ണേ
കൂട്ടരോടൊത്തൊരുമിച്ച് തുമ്പികളിക്കാം

കണ്ണാരം പൊത്തി പൊത്തി ഓടിക്കളിക്കാം പെണ്ണേ
കണ്ണാരം പൊത്തി പൊത്തി ഓടിക്കളിക്കാം

കൂട്ടരോടൊത്തൊരുമിച്ച് പട്ടം പറത്താം പെണ്ണേ
കൂട്ടരോടൊത്തൊരുമിച്ച് പട്ടം പറത്താം

പച്ചോലപ്പന്തുകെട്ടി തട്ടിക്കളിക്കാം പെണ്ണേ
പച്ചോലപ്പന്തുകെട്ടി തട്ടിക്കളിക്കാം

കൊത്തൻല്ലിത്തിരി നേരം കൊത്തിക്കളിക്കാം പെണ്ണേ-
കൊത്തൻകല്ലിത്തിരി നേരം തത്തിക്കളിക്കാം

അഞ്ജന
5A ഗവ.പാലസ് ഹൈസ്കൂൾ, തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത