ജെ.ബി.എസ്.മുണ്ടൻകാവ്/അക്ഷരവൃക്ഷം/പ്രകൃതിയിലേക്കു മടങ്ങുക
പ്രകൃതിയിലേക്കു മടങ്ങുക
പ്രകൃതിയിലേക്കു മടങ്ങുക എന്ന് നാം കേട്ടിട്ടുണ്ടാവാം. അത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം, അതായത് പ്രകൃതിയെ സംരക്ഷിക്കുക . അതിനെ നശിപ്പിക്കരുത് . പ്രകൃതി സംരക്ഷണം എന്ന് ഉള്ളത് മനുഷ്യന് പ്രകൃതിയോട് മാത്രമുള്ള ഉത്തരവാദിത്വമല്ല മറിച്ചു സഹജീവികളോടും കൂടെ ഉള്ളതാണ്. മനുഷ്യനില്ലാതെ ഭൂമി നിലനിൽക്കുന്നു. എന്നാൽ ഭൂമി അല്ലാതെ മനുഷ്യന് മറ്റൊരു വാസസ്ഥാലമില്ല എന്ന് നമ്മൾ ഓർക്കണം . മരങ്ങൾ മുറിച്ചു മാറ്റുന്നതിന് പകരമായി പുതിയ മരങ്ങൾ വെച്ച് പിടിപ്പിക്കുക .ചപ്പുചവറുകൾ വലിച്ചെറിയാതെ ഇരിക്കുക . മലിനീകരിക്കപ്പെട്ട പുഴകളും നദികളും നിർമലിനമാകുക . പ്രകൃതിയെ വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം അതേ പ്രാധാന്യത്തോടുകൂടി സൂക്ഷ്ക്കേണ്ടതാണ് വ്യക്തി ശുചത്വം . പരിസരം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ നാം ഓരോരുത്തരും നമ്മെ വൃത്തിയായി സൂക്ഷിക്കുക. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. അതുപോലെ എല്ലാ ദിവസവും വൃത്തിയായി കുളിക്കുകയും വേണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ചു മൂടണം, കൈകൾ വായിൽ വയ്ക്കരുത്. അടുത്ത കാലത്തായി കൊറോണ എന്നൊരു മഹാമാരി വിഴുങ്ങിയിരിക്കുന്നു. അതിൽ നിന്ന് നമ്മുക്ക് മോചനം നേടണമെങ്കിൽ വ്യക്തി ശുചിത്വവും സമൂഹക അകലവും പാലിക്കണം. അതുപോലെ തന്നെ പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ഉപയോഗിക്കുക. പേടിയും ഭീതിയുമല്ല ജാഗ്രതയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |