മഹാമാരി

ഇന്ന് നമ്മൾ നേരിടുന്ന ഒരു വലിയ മഹാമാരി ആണ് കൊറോണാ വൈറസ്. ലോകമെമ്പാടും കൊറോണ വൈറസ് പടർന്നുപിടിക്കുകയാണ്. കേരളത്തിൽ ഇപ്പോൾ രോഗം പടർന്നു. അതുകൊണ്ട് നമ്മൾ എല്ലാവരും ഇപ്പോൾ വീട്ടിൽ തന്നെ സുരക്ഷിതരായിരിക്കുക.നമ്മൾ നമ്മുടെ ചുറ്റുപാടും സൂക്ഷിക്കുക. ഇങ്ങനെ ചെയ്തില്ലെങ്കിൽ നമ്മൾക്ക് കൊറോണ അസുഖം പിടിപെടും. അത്യാവശ്യത്തിന് മാത്രം പുറത്തേക്ക് ഇറങ്ങുക.


അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളും 60 വയസ്സിനു മുകളിലേക്കുള്ളവരും പുറത്തിറങ്ങാൻ പാടില്ല. അത്യാവശ്യത്തിന് പുറത്ത് പോകുന്നവർ ആളുകളിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുകയും വേണം മാസ്കോ തൂവാലയോ ഉപയോഗിച്ച് മുഖം മറക്കണം. അനാവശ്യമായി വായ ചുണ്ട് കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കാൻ പാടുള്ളതല്ല. നമ്മോടൊപ്പം പൊലീസും ആരോഗ്യ പ്രവർത്തകരും സർക്കാരും ഉണ്ട്. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് മുന്നോട്ടു പോകാം.


അവന്തിക
IV C ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം