നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/അവധിക്കാലം ഉണ്ടാവരുതേ
അവധിക്കാലം ഉണ്ടാവരുതേ
എല്ലാവർഷവും ഏപ്രിൽ , മെയ് എന്നീ മാസങ്ങൾ വളരെയധികം സന്തോഷം തരുന്ന മാസങ്ങളാണ് ആദിനങ്ങൾ എല്ലാവരും സന്തോഷത്തോടെ ചിലവഴിക്കും .2019 വരെ അവധികാലം എല്ലാവരും സന്തോഷത്തോടെ ചിലവഴിച്ചു. എന്നാൽ 2020ൽ അവധികാലം വളരെ ദു:ഖകരമായിരുന്നു.കൊറൊണ വൈറസ് എന്ന മഹാമാരിയാണ് അതിന് കാരണം. അവധിക്കാലം ആഘോഷിച്ചും കളിച്ചും ചിലവഴിക്കുന്നതിന് പകരം ഭയന്ന് വീട്ടിലിരിക്കേണ്ട അവസ്ഥയാണ് ഉണ്ടായത് ഈ അവധിക്കാലം നന്നായി ആസ്വദിക്കണമെന്ന് കരുതി ഇരിക്കുമ്പോഴാണ് അങ്ങ് ചൈനയിലെ വിടെയോ കൊറൊണ വൈറസ് എന്ന രോഗം പിടിപെട്ട് ആളുകൾ മരണപ്പെടുന്നു എന്നറിഞ്ഞത്. പക്ഷെ അത് ലോകത്തിന് ഇത്രയും നാശം വിതയ്ക്കുമെന്ന് കരുതിയില്ല. പരീക്ഷയടുത്തു ദിവസേന കൊറൊണപിടിപെട്ട് ആളുകൾ മരണപ്പെടുന്നു. ജനങ്ങൾ മുഴുവനും ജാഗ്രതയിലാണ്. അപ്പോഴും കേരളത്തിൽ രോഗ ബാധ സ്ഥിതീകരിച്ചിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കി അപ്പോഴും ഞങ്ങൾക്ക് പരീക്ഷയുണ്ടായിരുന്നു. ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ വളരെ സന്തോഷത്തിലാണ് അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു. ഞങ്ങൾക്ക് ആകെ രണ്ട് പരീക്ഷകൾ മാത്രമാണ് കഴിഞ്ഞത് .അങ്ങനെ ഒരു ദിവസം പരീക്ഷ കഴിഞ്ഞ് വരുമ്പോഴാണ് അറിഞ്ഞത് കൊറൊണ കാരണം ബാക്കിയുളള പരീക്ഷകളും നിർത്തിവച്ചു എന്ന്. ദിവസേന ആളുകളുടെ മരണവാർത്തയാണ് കേൾക്കുന്നത് അങ്ങനെയാണ് കേരളത്തിൽ ലോക്ക് ഡൗൺ വന്നത്. ഇത് വന്നതോടെ ആളുകൾക്ക് വീട്ടിലിരിക്കേണ്ടി വന്നു. കൂട്ടുകാരെ കാണാനും അവരോടൊത്ത് കളിക്കാനും പറ്റാത്ത അവസ്ഥയായി .ആളുകളുടെ ഭയവും ജനങ്ങളുടെ മരണസംഖ്യയും ദിവസേന കൂടി വന്നു. അങ്ങനെ ഈ വർഷത്തെ അവധികാലം ഓർമ്മകൾ മാത്രമായി. ഇനി ഇങ്ങനെയൊരു അവധിക്കാലം ഉണ്ടാവരുതേ എന്ന് നമ്മൾക്ക് പ്രാർത്ഥിക്കാം. STAY HOME SAVE LIFE.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |