നമിക്കുന്നു ഞങ്ങളൊന്നായ് പ്രിയരേ നിങ്ങൾക്കായ് അർപ്പിച്ചീടുന്നൂ ഒരായിരം സ്നേഹാദരങ്ങൾ! രാപ്പകലില്ലാതെ കണ്ണിമവെട്ടാതെ സ്വജീവൻ തൃണവൽഗണിച്ചും കാക്കുന്നു നിങ്ങൾ മമ സോദരരേ! ആത്മാർപ്പണത്തോടെ നിങ്ങൾ നിൽക്കുന്നുമുമ്പി ലീ പടനയിച്ചീടാൻ പ്രതിരോധിച്ചിരിക്കും നാമുറപ്പായും ഈ മഹാമാരിയെ സ്വദേശത്തു നിന്നും !ഒപ്പം ഒന്നിച്ചൊരൊറ്റ മനസ്സായ് ഞങ്ങളും കൂടെയുണ്ടാർക്ക ജയിക്കാം നമുക്കീ മഹാവ്യാധിയെ! തുരത്താം നമുക്കീ കൊറോണയെ