എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ/അക്ഷരവൃക്ഷം/പക

08:51, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പക

 മഞ്ഞുള്ളൊരു മകരം പോയീ
മാമകൾ മാഞ്ഞും പോയീ
പുഴകൾ തൻ പാട്ടും പോയീ
വയൽ കിളിതൻ കൊഞ്ചൽ പോയീ

കാടിൻ മുടി വെട്ടിയെടിത്തു
കാട്ടാറും കൂടെയെടുത്തു
കരിമണലും കോരിയെടുത്തു
കായലുകൾ കരിനിറമാക്കീ

പുഴ നൽകിയ പുതുവെള്ളത്തെ
പലവഴിയെ വിഷമയമാക്കീ
തരു നൽകിയ ജീവന വായൂ
നുകരേണ്ടോർ വിഷമയമാക്കീ


പകകൊണ്ടതു ഭൂമിയുമപ്പോൾ
പകലോനും പകകൊണ്ടപ്പോൾ
പകകൊണ്ടതു ഭൂമിയുമപ്പോൾ
പകലോനും പകകൊണ്ടപ്പോൾ

മാരിക്കാർ കാലംതെറ്റീ
മാരികളും പലതുണ്ടായി
തിരമുത്തിയ തീരമതെല്ലാം
തിരതന്നെ തിന്നുതുടങ്ങി

കത്തുന്നിതു ഭൂമിയുമിപ്പോൾ
മ‍ഞ്ഞുമല ഉരുകുമതിനിയും
വന്നെത്തും താപന കാലം
ആഗോള താപന കാലം

കാത്തീടാം നമ്മുടെ ഭൂമി
മാറ്റീടാം നമ്മുടെ ചെയ്തി
മാറ്റീടുമതല്ലേൽ നമ്മേ
ഓർക്കേണം സോദരരേ നാം
 

ജ്യോതിമോൾ ജയ്സൺ
6ബി എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത