ഗവ. എൽ പി എസ് കരിയം/അക്ഷരവൃക്ഷം/പരിസ്ഥിതി മലീനീകരണം
പരിസ്ഥിതി മലിനീകരണം
മനുഷ്യനും പരിസ്ഥിതിക്കും അപകടകാരികളായ വസ്തുക്കൾ സ്വതന്ത്രമാക്കുന്നതിനെയാണ് മലീനികരണം എന്നു പറയുന്നത്. പരിസ്ഥിതി മലിനീകരണം ഇന്ന് മനുഷ്യൻ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അന്തരീക്ഷത്തിൽ പുകയും വിഷവാതകങ്ങളും മറ്റും രാസപദാർത്ഥങ്ങളും കലരുന്നതുമൂലം ഉണ്ടാക്കുന്ന മലിനീകരണമാണ് അന്തരീക്ഷ മലിനീകരണം.ഇത് ഭൂമിയിലെ മറ്റു ജീവജാലങ്ങളുടെ നിലനില്പിനു തന്നെ ഭീഷണിയാകാനിടയുണ്ട് . പ്രകൃതിയിലെ മനുഷ്യരുടെ ഇടപെടൽ മൂലവും മറ്റു നൈസർഗികമായ കാരണങ്ങളാലും അന്തരീക്ഷ മലിനീകരണം നടക്കുന്നു.മനുഷ്യനോ ആവാസവ്യവസ്ഥയ്ക്ക് തന്നെയോ ഹാനികരമായി ബാധിക്കുന്ന വായുവിലെ പദാർത്ഥങ്ങളാണ് അന്തരീക്ഷ മലിനീകാരികൾ ഇവ പലപ്പോഴും നൈസർഗികമോ മനുഷ്യനിർമിതമോ ആയ ഖരപദാർത്ഥങ്ങളോ ദ്രാവകതുള്ളികളോ വാതകങ്ങളോ ആണ്.പല രീതിയിലാണ് മാലിന്യങ്ങൾ അന്തരീക്ഷത്തിലെത്തിച്ചേരുന്നത്.സമുദ്രജലം ബാഷ്പീകരിച്ചുണ്ടാകുന്ന ലവണകണികകൾ സജീവഅഗ്നിപർവ്വതങ്ങൾ പുറതള്ളുന്ന ധൂളികണങ്ങൾ വിഷവാതകങ്ങൾ തുടങ്ങിയവ .ഹരിതഗൃഹവാതകങ്ങൾ ഭൂമിയുടെ താപനില ഉയർത്തുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |