സേതു സീതാറാം എ.എൽ.പി.എസ്./അക്ഷരവൃക്ഷം/അഹങ്കാരം ആപത്ത്
അഹങ്കാരം ആപത്ത്.
കോസലപുരം രാജ്യത്ത് പകർച്ചവ്യാധി പടർന്നുപിടിക്കുകയാണ്. രാജാവ് കുലശേഖരൻ മന്ത്രിമാരെയൊക്കെ വിളിച്ചുകൂട്ടി ചർച്ചചെയ്തു. ഇനിയെന്ത് ചെയ്യും ? നാട്ടുകാരോട് മുഴുവൻ വീട്ടിലിരിക്കാൻ ആജ്ഞാപിക്കുകീ അങ്ങനെ രോഗം പടരുന്നത് തടയാനാകും.അവശ്യസാധനങ്ങളൊക്കെ പടയാളികൾ വീട്ടിലേക്കെത്തിച്ചുകൊടുക്കട്ടെ.മന്ത്രിയുടെ നിർദ്ദേശം രാജാവ് ശരിവച്ചു. രാജഭടന്മാർ കുതിരപ്പുറത്ത് കയറി നാട്ടിലേക്ക് കുതിച്ചു.പെരുന്പറകൾ മുഴങ്ങി, ഡും...ഡും....ഡും..രാജകൊട്ടാരത്തിൽ നിന്നറിയിക്കുന്നത്.... നമ്മുടെ നാട്ടിൽ പകർച്ചവ്യാധി പടർന്നുപിടിക്കുകയാണ്.. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഒരാളും വീട്ടിൽനിന്നും പുറത്ത് പോകരുത്. അവശ്യസാധനങ്ങളൊക്കെ പടയാളികൾ വീട്ടിലേക്കെത്തിച്ചുകൊടുക്കുന്നതാണ്. വീട്ടിൽ നിന്നും പുറത്ത്പോകുന്നവരെ പിടിച്ചുകെട്ടി രാജസന്നിധിയിൽ എത്തിച്ച് ശിക്ഷനൽകുന്നതാണ്. നാട്ടുകാർമുഴുവനും പകർച്ചവ്യാധിയെയും പേടിച്ച് വീട്ടിൽതന്നെയിരിപ്പായി.എന്നാൽ ആ ഗ്രാമത്തിലെ പാൽവിൽപനക്കാരനായ രാജുവിന് ഇതൊന്നും ബാധകമായിരുന്നില്ല. കൂട്ടുകാരനായ രാമു കുറേ ഉപദേശിച്ചു. ഇറങ്ങിനടക്കല്ലേ. രോഗംവരും കൂടാതെ ഭടന്മാർ കണ്ടാൽ നിൻറെ തലപോകും. ആര് കേൾക്കാൻ രാജു ഒരു കൂസലുമില്ലാതെ ഇറങ്ങിനടന്നു. അവനെ ഒരു പാഠം പഠിപ്പിക്കണമെന്ന് നാട്ടുകാർ കരുതി. രണ്ടുപേർ രാജഭട്ന്മാരുടെ വേഷംധരിച്ച് ഒളിച്ചുനിന്നു. രാജുവന്നപ്പോഴേക്കും ചാടിവീണ് കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചു. നടക്ക് രാജാവിൻറെ അടുത്തേക്ക്. അയ്യോ... എന്നെ രക്ഷിക്കണേ...രാജാവ് എൻറെ തലവെട്ടുമേ...രാജു കരയാൻ തുടങ്ങി. നാട്ടുകാരുടെ മുന്പിൽ കാല്കൽവീണു ക്ഷമചോദിച്ചു. അവർ അവനെ വെറുതെവിട്ടു. പിന്നീടങ്ങോട്ട് രാജു നല്ല മനുഷ്യനായി ജീവിച്ചു.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |