ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി
കോവിഡ് 19 എന്ന മഹാമാരി
നമ്മുടെ രാജ്യം ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന സമയമാണിത്. കോവിഡ് 19എന്ന വിപത്ത് ഒരു മഹാമാരിയായി പെയ്തിറങ്ങിയിരിക്കുകയാണ്. നമ്മുടെ നാട്ടിൽ അതീവ ഭീഷണമായ ഈ രോഗകാലത്ത് നാം ഓരോരുത്തരും സമൂഹത്തിനുവേണ്ടിയും അവനവനുവേണ്ടിയും ചെയ്യേണ്ടത് ഒരു കാര്യം മാത്രം. ജാഗ്രത പാലിച്ചു ലോക്ക് ഡൌൺ കാലത്ത് വീട്ടിനുള്ളിൽ തന്നെ ഇരുന്നു ഈ മഹാമാരിയുടെ കണ്ണികളെ മുറിക്കുക. Break the Chain എന്നാണ് നമ്മുടെ പോരാട്ടത്തിന്റെ മുദ്രാവാക്യം. അതിനു വേണ്ടി നമുക്കോരോരുത്തർക്കും അണിചേരാം. ഇത് നാളേക്ക് വേണ്ടിയുള്ള കറുത്തിവയ്പു കൂടിയാണ്.
|