ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/പ്രകൃതിയെ സംരക്ഷിക്കാം

പ്രകൃതിയെ സംരക്ഷിക്കാം

ആധുനിക ശാസ്ത്രം അനു നിമിഷം ഇന്ന് വളർന്നു കൊണ്ടിരിക്കുന്നു. അത് മനുഷ്യന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി കഴിഞ്ഞു. മനുഷ്യൻ തന്റെ സുഖ സൗകരത്തിനു വേണ്ടി പുതിയ കണ്ടുപിടുത്തങ്ങളുടെ പിന്നാലെ പായുമ്പോൾ അത് പ്രകൃതിക്ക് അല്ലെങ്കിൽ തന്റെ തന്നെ നിലനിൽപ്പിനു ഭീഷണി ആകുന്നുണ്ടോ എന്ന് ചിന്തിക്കാറില്ല. അതിനു ഉത്തമ ഉദാഹരണമാണ് പ്ലാസ്റ്റിക്.'മരണമില്ലാത്ത മരണം വിതക്കുന്ന ഭീകരൻ ' അതാണ്‌ പ്ലാസ്റ്റിക്. പ്ലാസ്റ്റിക് ഇല്ലാത്ത ഒരു ജീവിതത്തെ പറ്റി ചിന്തിക്കാൻ പോലും ഇന്ന് മനുഷ്യൻ സാധ്യമല്ല. ഇന്ന് എല്ലാ മേഖലയിലും പ്ലാസ്റ്റിക് ആണ്. പ്ലാസ്റ്റിക് ഒഴിച്ചുള്ള ഒരു ജീവിതം നമുക്ക് സാധ്യമല്ല. പണ്ട് കടകളിലും മറ്റും സാധനങ്ങൾ പൊതിഞ്ഞു കൊടുത്തിരുന്നത് ഇലയിലും മറ്റു കടലാസ്സിലും ആയിരുന്നു. ഇന്ന് അവിടെയെല്ലാം പ്ലാസ്റ്റിക് കയ്യേറ്റം നടന്നു.
പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന പുക പ്രകൃതിക്ക് വളരെ ദോഷം ആണ്. അത് ഓസോണ് പാളിക്ക് വിള്ളൽ ഏല്പിക്കുകയും അത് മൂലം ultra violet രശ്മികൾ ഭൂമിയിൽ എത്തുകയും പല മാരകമായ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. കൂടാതെ പ്ലാസ്റ്റിക് പ്രകൃതിയിൽ മലിനീകരണം ഉണ്ടാക്കി തീർക്കും. വീടുകളിൽ നിന്നും മറ്റു കടകളിൽ നിന്നും ഉപയോഗ ശൂന്യമായ് നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മണ്ണിൽ ആലിയാതെ മണ്ണിൻ നാശം വരുത്തുന്നു. ഇത് മൂലം പ്രകൃതി മലിനമാകുന്നു. അത് കാരണമായി ഒരുപാട് രോഗങ്ങളും. ശുചിതം ഇല്ലാത്ത പ്രകൃതിയിൽ ഒരുപാട് കൊതുക് കളും മറ്റു രോഗകാരികൾ ആയ ജീവികളും പെട്ടന്ന് വളരുന്നു. അവ മനുഷ്യർക്ക് രോഗങ്ങൾ പരത്തുകയും ചെയ്യുന്നു. അത് കൊണ്ട് ഇത്തരം രോഗങ്ങൾ പരത്തുന്ന ജീവികളുടെ വളർച്ച തടയാൻ നാം ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു. പ്രകൃതിയെ വൃത്തിയുള്ളത് ആക്കാൻ പ്ലാസ്റ്റിക് പോലുള്ള മലിന വസ്തുക്കൾ പ്രകൃതിയിലേക്ക് വലിച്ചെറിയാതിരിക്കുക.
മരങ്ങൾ നട്ടു പിടിപ്പിക്കുകയും, മാലിന്യംങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നതിലൂടെ നമുക്ക് വൃത്തിയുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കി തീർക്കാൻ സാധിക്കും. അത് മൂലം രോഗങ്ങളും ക്രമേണ നമുക്ക് കുറക്കാൻ സാധിക്കും. വൃത്തിയുള്ള അന്തരീക്ഷത്തിൽ രോഗകാരികളുടെ അളവ് നന്നേ കുറവായിരിക്കും. അതിനാൽ നാം ഓരോരുത്തരും കഴിയുന്നതും തന്റെ വീടും പരിസരം എങ്കിലും വൃത്തി ഉള്ളതായി സൂക്ഷിക്കുക. മരങ്ങൾ നട്ടു പിടിപ്പിക്കുക.ഇങ്ങനെ തുടങ്ങി നമുക്ക് ചെയ്യാൻ പറ്റുന്ന നല്ല നല്ല കാര്യങ്ങൾ ചെയ്യുക. മരങ്ങൾ നട്ടു പിടിപ്പിക്കുന്നത്തിലൂടെ നമുക്ക് ശുദ്ധ വായു ലഭിക്കും. കൂടാതെ വായുവിലൂടെ പകരുന്ന മാരക രോഗങ്ങളും തടയാൻ സാധിക്കും.
അതിനാൽ ഈ അവധി കാലത്ത് വീട്ടിൽ ഇരുന്ന് നമുക്ക് ചെയ്യാൻ പറ്റുന്ന ഇങ്ങനെ തുടങ്ങിയ ഒരുപാട് നല്ല കാര്യങ്ങൾ നാം ചെയ്യണം. മറ്റുള്ളവരെ കൂടെ പ്രോത്സാഹനം ചെയ്യുകയും വേണം. രോഗങ്ങളെ തടയാൻ വ്യക്തി ശുചിതം പാലിക്കുക. നാം എല്ലാവരും ഒറ്റക്കെട്ടായി നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുയും മാരകമായ രോഗങ്ങളിൽ നിന്ന് മുക്തി നേടുകയും ചെയ്യണം. അതിന് വേണ്ടി നമ്മൾ ഓരോരുത്തരുടെ ഭാഗത്തു നിന്നും പങ്ക് ഉണ്ടാവണം. എന്നാൽ ആകുന്നത് ഞാനും എന്ന് ഓരോരുത്തരും മനസ്സിൽ കണ്ടു കൊണ്ട് ഒറ്റക്കെട്ടായി നമ്മുടെ പ്രകൃതിക്കും നമുക്കും വേണ്ടി പരിശ്രമിക്കുക.
നന്ദി.


നജ്മുന്നീസ. വി കെ
10 D ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം