കൊറോണനാടുവാണീടുംകാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെവസിച്ചീടും കാലം ആപത്തെങ്ങാർക്കും വിതച്ചല്ലോ കീടം കാറില്ല ബസില്ല ലോറിയില്ല റോഡിലെപ്പോഴുമാളുമില്ല പച്ചനിറമുള്ളമാസ്കുവച്ച് കണ്ടാലിന്നെല്ലാരുമൊന്നുപോലെ തുന്നിയമാസ്കു മൂക്കിലിരിക്കുമ്പോൾ വായതുറക്കാനല്ലോ കഷ്ടം! കാണാൻകഴിയില്ല കേൾക്കാൻ കഴിയില്ല വീട്ടിലിരൂത്തി ചെറുകീടം നമ്മെ മർത്യൻറഹങ്കാരത്തിനറൂതി വരുത്തുവാനെത്തിയതാണീ ചെറുകീടം.