കൊറോണനാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെവസിച്ചീടും കാലം
ആപത്തെങ്ങാർക്കും വിതച്ചല്ലോ കീടം
കാറില്ല ബസില്ല ലോറിയില്ല
റോഡിലെപ്പോഴുമാളുമില്ല
പച്ചനിറമുള്ളമാസ്കുവച്ച്
കണ്ടാലിന്നെല്ലാരുമൊന്നുപോലെ
തുന്നിയമാസ്കു മൂക്കിലിരിക്കുമ്പോൾ
വായതുറക്കാനല്ലോ കഷ്ടം!
കാണാൻകഴിയില്ല കേൾക്കാൻ കഴിയില്ല വീട്ടിലിരൂത്തി ചെറുകീടം നമ്മെ
മർത്യൻറഹങ്കാരത്തിനറൂതി വരുത്തുവാനെത്തിയതാണീ ചെറുകീടം.