എം യു പി എസ് പൊറത്തിശ്ശേരി/അക്ഷരവൃക്ഷം/അപ്രതീക്ഷിത ഒഴിവുക്കാലം

അപ്രതീക്ഷിത ഒഴിവുകാലം

അന്നൊരു ബുധനാഴ്‍ച്ച ആയിരുന്നു.ഞങ്ങളെല്ലാം ഉച്ചയൂണ് കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. അപ്പൊഴാണ് ഏവരേയും ഞെട്ടിച്ചുകോണ്ട് ആ വാർത്ത പ്രധാനാദ്ധ്യാപിക മൈക്കിലൂടെ വിളിച്ചുപറഞ്ഞത് .'കൊറോണ എന്ന ഭീകരമായ വൈറസ് നമ്മുടെ കൊച്ചു കേരളത്തിലും വ്യാപിക്കുന്നതിനാൽ കുട്ടികളുടെ സുരക്ഷക്കായി വിദ്യഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനിച്ചു'. ചിലർ സന്തോഷത്തോടെ തുള്ളിച്ചാടി.ചിലർ നിശബ്ദരായി.മറ്റു ചിലർ നിരാശയുടെ വക്കിലെത്തി.ഇതിൽ ഏതു ഭാവമാണ് എനിക്ക് വന്നതെന്ന് അറിയില്ലായിരുന്നു.

എല്ലാ മാധ്യമങ്ങളിലും കൊറോണ എന്ന മഹാമാരിയിൽ വെന്തെരിയുന്ന വാർത്തകൾ മാത്രം.പ്രളയം വന്നപ്പോൾ വലിയവനോ ചെറിയവനോ എന്ന വേ‍ർത്തിരിവില്ലാതെ ഒരുമിച്ച് കൈകോർത്ത് അതിജീവിച്ചതുപ്പോലെ ഈ മഹാമാരിയെ പ്രതിരോധിക്കാം.അകലം പാലിച്ചും ശുചിത്വം പാലിച്ചും നമുക്കിതിനെ തടഞ്ഞു നിർത്താം.

ഭീതിയാർന്ന ദിവസങ്ങൾ............പുറത്തെങ്ങും പോകാതെ വീട്ടിൽ തന്നെ............ അവശ്യസാധനങ്ങൾ കിട്ടാനോ കീട്ടിയാൽ തന്നെ കഴിക്കാനോ പറ്റാത്ത അവസ്ഥ............ അമ്മ പറ‍‍‍‍‍‍‍‍‍‍‍‍ഞ്ഞതുപോലെ ചക്കക്കാലവും മാങ്ങക്കാലവുമായതിനാൽ ഭക്ഷണത്തിന് ക്ഷാമമുണ്ടായീല്ല.

സാധാരണദിവസങ്ങളിൽ എല്ലാവരും ജോലിക്കുപോകുന്നതാണ് പതിവ്.എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുമുതൽ ഏവരും വീടുകളിൽ ആയിരുന്നു.മൊബൈയിൽ നിന്ന് കണ്ണെടുക്കാതിരുന്നവർ ഇന്ന് വീടുകളിൽ മനസ്സുനിറഞ്ഞ് സംസാരിക്കുന്നു.മറന്നുപോയ പഴയ കളികൾ വീട്ടുക്കാരുമൊന്നിച്ച് ആസ്വദിക്കുന്നു.ഒരുമിച്ചിരുന്ന് ചിലവഴിച്ച ആ നിമിഷങ്ങൾ ആഹ്ല‍ാദകരമായിരുന്നു.

അടുക്കളയിൽ അമ്മയെ സഹായിക്കാൻ ഞാനും ചേച്ചിയും സമയം കണ്ടെത്തി.അതീവ ചൂടുകാരണം ഞങ്ങൾ പക്ഷിമൃഗാദികൾക്ക് വെള്ളം ഒരുക്കി.

ബഷീറിന്റെ "ഭൂമിയുടെ അവകാശികൾ" എന്ന കൃതിയിലെ വരികൾ ഞാൻ ഓർക്കുന്നു. ‘അതിജീവിക്കാം ഈ മഹാവ്യാധിയെ പ്രതിരോധമാണ് മുഖ്യം.........’ നാളെയുടെ പൊൻതിരി തെളിയിക്കാൻ ഇരുട്ടിനെ വെളിച്ചമാക്കാൻ നമുക്കൊരുമിച്ച് മുന്നേറാം.

കൃഷ്ണതീർത്ഥ എം യൂ
6A മഹാത്മാ യു പി സ്കൂൾ പൊറത്തിശ്ശേരി
ഇരിങ്ങാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം