ദുർഗന്ധപൂരിത മദ്ധരീക്ഷം.. ദുർജനങ്ങൾ തൻ മനസ്സുപോലെ .. ദുർയോഗ മാവുമീ കാഴ്ച ക്കാണാൻ.. ദുരേക്ക് പോവേണ്ട കാര്യമില്ല.. ആശുപത്രിക്ക് പരിസരത്തും.. ആരോഗ്യ കേന്ദ്രത്തിന് മുന്നിലായും.. ഗ്രാമപ്രദേശത്തും നഗരത്തിലും.. ഗണ്ണ്യമായ് കൂടുന്ന മാലിന്യങ്ങൾ .. അമ്പലമുറ്റത്തു തൻ മുന്നിലും.. അങ്ങിങ്ങു പ്ലാസ്റ്റിക് തൻ മാലിന്യം .. വിനോദകേന്ദ്രങ്ങൾ തൻ മുന്നിൽ വരെ നീളുന്ന ചവറുതൻ കൂമ്പാരങ്ങൾ.. കുളവും പുഴകളും തോടുകളും കുപ്പ നിറഞ്ഞു കവിഞ്ഞിടൂന്നു.. ഇളനീർപോലുള്ള ശുദ്ധജലം.. ചെളി മൂടിയാകെ നശിച്ചുപോയി ... ചെളി മൂടിയാകെ നശിച്ചുപോയി ...