ആത്മനൊമ്പരം ഈ വഴിത്താരയിലേക നായ് ഞാനിന്നു ചിറകറ്റ ശലഭമായി മാറിടുന്നു നിറമുള്ള കനവിന്റെ നൂൽ ചരട് വേർപെട്ടു മെല്ലയാ കാറ്റിൽ പാറുന്നു. കതിരോന്റെ കിരണങ്ങളാലെന്റെ നെറുകയിൽ തൊട്ടരാ ഹിമഗണം മാഞ്ഞു പോയി ഓർമ്മിക്കാൻ ഒരു പാട് സ്വപ്നങ്ങൾ നൽകി എങ്ങോ പോയി മറഞ്ഞു നീ.................... കാലങ്ങളേറെ താണ്ടി ഞാനെൻ പൂമ്പാറ്റയെ തേടിയലഞ്ഞു നടന്നു................... കാലങ്ങളേറെ കഴിഞ്ഞതറിഞ്ഞില്ല.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത