പൂക്കോട് വാണീവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/ കലികാലം

12:13, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14649 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കലികാലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കലികാലം


കാലക്കേടിത് കാണണം
കലികാലത്തിൻ കളിയല്ലോ
കനത്ത ചൂടും കനത്ത രോഗവും
കാലം തെറ്റി വരുന്നല്ലോ
കാവും വയലും റോഡുകളും
പേരിന് മാത്രമതായല്ലോ
നാടും റോഡും പരിസരവും
നീളേ വിജനമായല്ലോ
കോ വിഡ് എന്നൊരു രോഗം വന്നാൽ
മരുന്ന് പോലുമില്ലല്ലോ
പണമുണ്ടേലും പണമില്ലേലും
കൊറോണക്കെല്ലാം ഒരു പോലെ
ആതുര സേവകർ പോലീസേമാൻ
നാടിൻ പ്രതീക്ഷകളി വരല്ലേ
എന്തൊരു ദുർവിധി കാലക്കേടിന്
കാലക്കേടിത് മാറില്ലേ

അനന്യ സി
4 പൂക്കോട് വാണീവിലാസം എൽ.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത