പൂക്കോട് വാണീവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/ കലികാലം

Schoolwiki സംരംഭത്തിൽ നിന്ന്
കലികാലം


കാലക്കേടിത് കാണണം
കലികാലത്തിൻ കളിയല്ലോ
കനത്ത ചൂടും കനത്ത രോഗവും
കാലം തെറ്റി വരുന്നല്ലോ
കാവും വയലും റോഡുകളും
പേരിന് മാത്രമതായല്ലോ
നാടും റോഡും പരിസരവും
നീളേ വിജനമായല്ലോ
കോ വിഡ് എന്നൊരു രോഗം വന്നാൽ
മരുന്ന് പോലുമില്ലല്ലോ
പണമുണ്ടേലും പണമില്ലേലും
കൊറോണക്കെല്ലാം ഒരു പോലെ
ആതുര സേവകർ പോലീസേമാൻ
നാടിൻ പ്രതീക്ഷകളി വരല്ലേ
എന്തൊരു ദുർവിധി കാലക്കേടിന്
കാലക്കേടിത് മാറില്ലേ

അനന്യ സി
4 പൂക്കോട് വാണീവിലാസം എൽ.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത