10:26, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp(സംവാദം | സംഭാവനകൾ)('{{{BoxTop1 | തലക്കെട്ട്= വിഷു പക്ഷീയോട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിഷു പക്ഷീയോട്
ഇക്കൂറി യെന്തേ?പാടാത്തേ?
വിഷു പക്ഷീ നീ എന്തേ പാടാത്തേ?
ഇക്കൂറി യെന്തേ?പാടാത്തേ?
സ്വർണ്ണവർണാഭയിൽ നിൽക്കൂം
കണികൊന്നമരത്തിൽ ചില്ലകളിൽ
നീ എന്തേ എത്താത്തേ?
നീ എന്തേ എത്താത്തേ?
എവിടുന്നോ മലനാട്ടിൽ
എത്തിയ വ്യാധി
മർത്ത്യന്റെ ജീവനു ഭീഷണിയായി
നിൽക്കുന്ന കാഴ്ചയിൽ
നീയും വിലപിച്ചു നിൽക്കുകയാണോ?
എൻ കൊച്ചുപക്ഷി...
മാനവദുഃഖ സഞ്ചാരം
നിന്നിൽ മാറാപ്പ് പോലെ
ഉതിർന്നതാണോ നീ
കായ്കളും കണിവെള്ളരിയും
പൂക്കളും നിറയുന്ന
വിഷുകാഴ്ചയിന്ന്
നമ്മളിൽ നിന്നകന്നോ?