ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/കൊറോണ വൈറസ് (kovid 19)

21:23, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് (kovid 19) <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ് (kovid 19)
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടത് ഉണ്ട്. ലോകം ഭീതിയിൽ ആണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലെക്ക് പടർന്നു പിടിക്കുകയാണ്. 2ലക്ഷത്തിനടുത്ത് ഇന്നത്തെ മരണം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. 27ലക്ഷം ജനങ്ങൾക്ക് രോഗം സ്ഥിതീകരിച്ചു കഴിഞ്ഞു. അമേരിക്ക എല്ലാ കാര്യത്തിലും ഒന്നാമതാവാനാണ് നോക്കുന്നത്.. കൊറോണയുടെ കാര്യത്തിലും ഒന്നാമതാണ്.. 24മണിക്കൂർ ഉള്ളിൽ 2500മരണം ആണ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. ഇന്ത്യയിൽ ആകെ 718മരണം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.. കേരളത്തിൽ 4മാസം പ്രായമായ കുട്ടി അടക്കം 4മരണം. വളരെ കൂടുതൽ പേരെ രോഗനിർണയ ടെസ്റ്റുകൾക്ക് വിദേയമാക്കിയ രാജ്യങ്ങൾക്കു ആണ് പൊതുവിൽ രോഗത്തിന്റെ വ്യാപനതോതു കുറച്ചു കൊണ്ട് വരാനായത്. എന്നതിനാൽ ആ വഴി സ്വീകരിക്കുന്നതാകും നമുക്കും ഉചിതം.......
 *നാം  ചെയ്യേണ്ട കാര്യങ്ങൾ 

നാം ഓരോരുത്തരും സ്വയം ചില കാര്യങ്ങൾ അനുഷ്ട്ടിക്കണം. ലോക്ക് ഡൌൺ കാലത്ത് നമുക്ക് പുറത്തു നിന്നുള്ള നിർബന്ധനകൾ ഉണ്ടായിരുന്നു. അത് തീരുമ്പോൾ സ്വയം നിയന്ത്രങ്ങൾ ആണ് വേണ്ടത്. ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപിചില്ലങ്കിൽ ഈ സമയം കൊണ്ട് മറ്റൊരു ന്യുയോർക്കു പോലെ ആകുമായിരുന്നു. ജനങ്ങൾ സ്വയം നിയന്ത്രിക്കണം.. പൊതു സ്ഥലങ്ങളിൽ മാസ്കു ഉപയോഗിക്കുക.. സാമൂഹിക അകലം പാലിക്കുക.. വ്യക്തി ശുചിത്വം പ്രത്യേകിച്ചു സോപ്പ്, വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്നതിൽ യാതൊരു മടിയും കാണിക്കേണ്ടതില്ല. നമ്മൾ അതിജീവിക്കും... കേരള സർക്കാരിന് അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻

Rishitha.c
ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം