ജി.യു.പി.എസ് മായന്നൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

19:07, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24661 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വ്യക്തി ശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തി ശുചിത്വം

മാളോരേ അറിയുവിൻ
വ്യക്തി ശുചിത്വത്തിൻ
നേരായ മാർഗങ്ങൾ നമ്മളെല്ലാം
ആഹാരം ഭക്ഷിച്ചീടും മുൻപേ
കൈകാൽ മുഖവും കഴുകീടേണം
മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റി നമ്മൾ
നല്ല വസ്ത്രങ്ങൾ ധരിച്ചീടേണം
ആപത്തു കാരിയാം രോഗാണുക്കൾ
പാടേ നശിപ്പിക്കാം നമ്മൾക്കെല്ലാം
ചപ്പു ചവറുകൾ മാലിന്യങ്ങൾ
സംസ്കരിച്ചീടുക നമ്മളെല്ലാം
ആരോഗ്യ കാര്യങ്ങൾ സംരക്ഷിക്കാൻ
രോഗപ്രതിരോധ മാർഗങ്ങൾ
സ്വീകരിച്ചീടുക നാമേവരും
വ്യക്തി ശുചിത്വം നാം പാലിച്ചീടിൽ
ആരോഗ്യമുള്ള തലമുറയെ
ഭാവിയിൽ നമ്മൾക്ക് വാർത്തെടുക്കാം

ബിൻസാദ് എം
ആറ് ജി യു പി എസ് മായന്നൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത