മാളോരേ അറിയുവിൻ
വ്യക്തി ശുചിത്വത്തിൻ
നേരായ മാർഗങ്ങൾ നമ്മളെല്ലാം
ആഹാരം ഭക്ഷിച്ചീടും മുൻപേ
കൈകാൽ മുഖവും കഴുകിടേണം
മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റി നമ്മൾ
നല്ല വസ്ത്രങ്ങൾ ധരിച്ചിടേണം
ആപത്തുകാരിയാം രോഗാണുക്കൾ
പാടേ നശിപ്പിക്കാം നമ്മൾക്കെല്ലാം
ചപ്പു ചവറുകൾ മാലിന്യങ്ങൾ
സംസ്കരിച്ചീടുക നമ്മളെല്ലാം
ആരോഗ്യ കാര്യങ്ങൾ സംരക്ഷിക്കാൻ
രോഗപ്രതിരോധ മാർഗങ്ങൾ
സ്വീകരിച്ചീടുക നാമേവരും
വ്യക്തി ശുചിത്വം നാം പാലിച്ചീടിൽ
ആരോഗ്യമുള്ള തലമുറയെ
ഭാവിയിൽ നമ്മൾക്ക് വാർത്തെടുക്കാം