17:45, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19670(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മയുടെ മടിത്തൊട്ടിൽ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ചപ്പിൽ നൃത്തമാടീടും വയലേലകളും
പച്ചയായ് ജീവിക്കും മനുഷ്യ മനസ്സുകളും
നിറഞ്ഞൊഴുകും പാലരുവികളും
നിറവാർന്ന മാനവ സ്നേഹ ബന്ധങ്ങളും
പൂക്കളുമായി വിരുന്നെത്തുന്ന വസന്തവും
പൂവിളിയുമായി ഒത്തുചേരും കുരുന്നുകളും
ഇന്നിതെല്ലാം മാനവ ഹൃത്തിൽ നിന്നെങ്ങു പോയി
ഇന്നിൻ്റെ സങ്കൽപ ലോകത്തിലൂടെ
പരിസ്ഥിതിയോടിണങ്ങി കഴിയേണ്ടവർ
പരിസ്ഥിതിയെ തനിമയ്ക്കായി ഇണക്കി
ഇതു തന്നെ ഭൂമിയിൽ നാശം വിതച്ചിടും
ഇതു തന്നെ ഭൂമിയെ നരകമായി തീർന്നിടും
നമ്മുടെ വയലുകൾ, പാടങ്ങൾ, തോടുകൾ
നമ്മുടെ കായലും പുഴയും അരുവിയും
മാറ്റിമറിച്ചിട്ട മനുഷ്യാ നിനക്കെന്ത്
മാറാത്ത ചിന്തയും ദുഷ്ടതയും..