(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വർഗം
പച്ച വിരിച്ചൊരു പാടത്ത്
പൂവാലിപ്പശു മേയുന്നു
പൂവാലിപ്പയ്യിന്റെ വാലിൻമേൽ തൂങ്ങി
ഊഞ്ഞാലാടുന്നു വെള്ള കൊക്ക്
കാഴ്ചകൾ കണ്ടു രസിച്ചിട്ടങ്ങനെ
തുള്ളിക്കളിക്കുന്നു പൈക്കിടാവ്
കാണൂ കുഞ്ഞേ ജീവികൾ അങ്ങനെ
മണ്ണിൽ സ്വർഗ്ഗം പണിയുന്നു