ജി.എൽ.പി.എസ്. കുണ്ടൂച്ചി/അക്ഷരവൃക്ഷം/ Koottukarante Sahayam
Koottukarante Sahayam
കൂട്ടുകാരന്റെ സഹായം മനോഹരമായ ഒരു കാട്.ഒരുപാട് മൃഗങ്ങളും പക്ഷികളും മരങ്ങളും നിറഞ്ഞ ചന്ദനകാട്.ശാന്തമായി ഒഴുകുന്ന പുഴ.ഒരിക്കൽ അവിടെ ജംബു എന്ന പാവമായ ഒരാന വന്നു.അവൻ വഴിതെറ്റിയാണ് അവിടെ എത്തിയത്.പെട്ടെന്ന് തന്നെ എല്ലാവരോടും കൂട്ടുകൂടി.എന്നാൽ ജഗ്ഗു എന്ന കുറുക്കൻ മാത്രം അവനോട് കൂട്ടുകൂടിയില്ല.കുറുക്കൻ എന്നും ജംബുവിനെ അപായപ്പെടുത്തും.അങ്ങ നെ ഒരു ദിവസം കുറുക്കനെ ഒരു കടുവ ഓടിച്ചു പിടിക്കാൻ നോക്കി.ആന വന്ന് കടുവയ്ക്കിട്ടു ഒരിടി വച്ചു.കടുവ പാറയ്ക്കിടിച്ചു വീണു.എന്നിട്ട് എഴുന്നേറ്റു ഓടടാ ഓട്ടം.കുറുക്കൻ ആനയോടു മാപ്പ് പറഞ്ഞു.അവർ പിന്നിട് നല്ല കൂട്ടുകാരായി. ഗുണപാഠം മറ്റുള്ളവരെ എന്നും സഹായിക്കണം ആരെയും ഉപദ്രവിക്കാൻ ശ്രമിക്കരുത്.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |