ഗവ.എച്ച്എസ്എസ് നീർവാരം/അക്ഷരവൃക്ഷം/ആരോഗ്യ സരംക്ഷണം
ആരോഗ്യ സരംക്ഷണം
ആരോഗ്യമുള്ള മനസ്സും ശരീരവും ആഗ്രഹിക്കാത്തവരായി ആരുണ്ട്? ഒന്നിനും സമയമില്ലായെന്ന് പരാതിപ്പെടുന്ന ആധുനിക മനുഷ്യൻ ദിവസം അല്പനേരമെങ്കിലും തൻ്റെ ആരോഗ്യത്തെ പറ്റി ചിന്തിച്ചില്ലായെങ്കിൽ ഭാവിയിൽ വന്നു ചേരുന്ന അതിഥിരോഗങ്ങളുടെ നിരയെ സ്വീകരിച്ചേ മതിയാകൂ. അതിനേറ്റവും നല്ല ഉദാഹരണമാണീ കൊറോണ വൈറസ്. മാറ്റത്തിൽ നിന്ന് മാറ്റത്തിലേക്ക് പറന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ ആരോഗ്യ സംരക്ഷമെന്നത് സവിശേഷ പ്രാധാന്യമർഹിക്കുന്ന വിഷയമാണ്. 10 വർഷങ്ങൾക്കു മുമ്പുള്ള ജീവിത രീതികളിൽ നിന്നും വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളതാണ് ഇന്നത്തെ ജീവിതചര്യകൾ. പ്രത്യേകിച്ചും ഫാസ്റ്റ്ഫുഡ് സംസ്കാരത്തിൻ്റെ വക്താക്കളായി മലയാളി മാറിക്കൊണ്ടിരിക്കുന്നു. യുവത്വത്തിൻ്റെ ആരംഭദശയിൽ തന്നെ ഇന്ന് നല്ലൊരു വിഭാഗം ആൾക്കാർ അമിതവണ്ണം, പ്രമേഹം, ഹൃദയസംബന്ധിയായ പ്രശ്നങ്ങൾ, കൊളസ്ട്രോൾ എന്നിവയ്ക്കടിമപ്പെടുന്നു. മാനസികപിരിമുറുക്കത്തിൻ്റെയും മത്സരയോട്ടത്തിൻ്റെയും ഫലമായി ഇന്ന് പല യുവതീ യുവാക്കളും അകാലവാർദ്ധക്യത്തിൻ്റെ കരങ്ങളിൽ ഞെരിഞ്ഞമരുകയാണ്. വിശക്കുമ്പോഴും അല്ലാത്തപ്പോഴും ധാരാളം നാവിന് രുചിയേറിയ ഭക്ഷണങ്ങൾ വയററിയാതെ കഴിക്കുകയാണ് അവരുടെ പതിവ് ഈ ശീലം മാറ്റേണ്ടതുണ്ട്. കഴിവതും തൻ്റെ പ്രായത്തിനനുസരിച്ചുള്ള പോഷകപ്രദമായ നക്ഷണങ്ങൾ ആവശ്യമുള്ള അളവിൽ മാത്രം കഴിക്കുക. കഴിവതു കിലോറി കൂടിയ എണ്ണയിൽ വറുത്ത പദാർത്ഥങ്ങൾ, മാംസഭക്ഷണം എന്നിവക്കഴിവാക്കുകയും ധാന്യത്തിനം പച്ചക്കറിക്കും കൂടുതൽ പ്രാതിനിധ്യം നൽകുന്നതാണ് നല്ലത്. ആരോഗ്യമുള്ള ശരീരത്തിൻ്റെ അവിഭാജ്യമായ ഘടകങ്ങളിലൊന്നാണ് വ്യായാമം. ഒരു വ്യക്തി ഏറ്റവും ചുരുങ്ങിയത് 15 മിന്നിട്ടെങ്കിലും വ്യായാമത്തിനായി ചെലവഴിച്ചിരിക്കണംദിവസേനയുള്ള നടത്തം ഒരു നല്ല വ്യായാമശീലമാണ്. ഏന്തെങ്കിലും വിധത്തിലുള്ള ശാരീരികാസ്വസ്ഥ്യങ്ങൾ ഉള്ള വ്യായാമത്തിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതായിരിക്കും. ഭാരതീയസംസ്കൃതി ലോകജനതയ്ക്കായ് സമർപ്പിച്ച യോഗ, ധ്യാനം, പ്രാണായാമം എന്നിവ ജീവിതചര്യയുടെ ഭാഗമായി സ്വീകരിക്കുന്നത് ആരോഗ്യപരമായ വ്യക്തിത്വത്തിൻ്റെ വളർച്ചയിലേക്കുള്ള വീഥിയാണ്.ശാരീരികപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഈ ശീലങ്ങൾ ഒരു വ്യക്തിയെ സഹായിക്കുന്നു. ശാരീരികാരോഗ്യം പോലെ വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ് മാനസികാരോഗ്യം. മാനസികരോഗ്യത്തിന് വിഘാതമായി നിലകൊള്ളുന്ന അനിയന്ത്രിതമായ കോപം, സങ്കടം, ഭയം എന്നിവയെ ഇല്ലാതാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നല്ല സുഹൃദ്ബന്ധങ്ങൾ സൃഷ്ടിക്കുന്ന ആത്മവിശ്വാസം, സത്ഗ്രന്ഥങ്ങളുടെ, സൗഹൃദം, ദൈവവിശ്വാസം, യുക്തിചിന്ത എന്നിവയൊക്കെയും മാനസികാരോഗ്യം വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ആരോഗ്യകരമായ മനസ്സും ശരീരവും ഒരു നാണയത്തിൻ്റെ ഇരുവശങ്ങൾ പോലെയാണ്. ഒരു ഭാഗം ദുർബലമായാൽ അത് മറ്റേ ഭാഗത്തയും സാരമായി ബാധിക്കുമെന്നതിനാൽ ശ്രദ്ധ നൽകുക- മാനസികാരോഗ്യത്തിനും ശാരീരികാരോഗത്തിനും.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |