ഹേയ് കോറോണേ
നീ ഒരു സൂക്ഷ്മജീവി
മാനവകുലത്തെ നിശ്ചലമാക്കാൻ
ആര് നിനക്ക് കരുത്തേകി?
നിൻ വിളയാട്ടം തടയാനായി
മാനവ ജന്മം കൈകഴുകുന്നു
നിന്നെ പേടിച്ചോടിയ മർത്യൻ
ഗേഹം തന്നിൽ വസിച്ചീടുന്നു
വ്യക്തി ശുചിത്വം പാലിച്ചും
ശെരിയായ് അകലം സൂക്ഷിച്ചും
ധരണിയിലാടി രസിക്കും
നിന്നെ പരലോകത്തേക്കെത്തിക്കും