(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശവപ്പറമ്പ്
ഒരു നാൾ നിപ്പയും വസൂരിയും
പരസ്പരം കണ്ടുമുട്ടി.
പ്രഥമ കാഴ്ച്ചയിൽ തന്നെ
ഇരുവരും പ്രണയത്തിലുമായി.
വൈകാതെയിരുവർക്കും
മംഗല്യപ്പന്തലുമൊരുങ്ങി!
മധുവിധു നാളുകളിൽ
ഇരുവർക്കും പറയാനുണ്ടായിരുന്നത്
ഒരേ കാര്യമായിരുന്നു.
ലോകം അവഹേളിച്ച കഥ!
പറഞ്ഞു വന്നപ്പോ ഇരുവരുടേയും
നൊമ്പരങ്ങൾക്ക് പാളം പണിതത്
'കേര'നാടായിരുന്നു!!
അങ്ങനെ ഇരുവരുടേയും
കൺമണിയായി
'കൊറോണ' ജനിച്ചു!
അച്ഛനമ്മമാരുടെ ദൈന്യതകളിൽ
രക്തം തിളച്ച അവൻ
ലോകത്തോട് മുഴുവൻ
പ്രതികാരത്തിനൊരുങ്ങി!!
തന്റെ ജന്മദേശമായ ചൈനയിൽ
നിന്നും തുടങ്ങിയ അവന്റെ
പരാക്രമങ്ങൾ വിശ്വലോകരെയാകെ
മുള്ളിൽ കോർത്തപ്പോഴും
ശശ്രദ്ധയിൽ പൂണ്ട്
ജാഗ്രതയിൽ ലയിച്ച
ഈ വിവേകമണ്ണ്
പിതാക്കളെപ്പോലെ
അവനും വിധിച്ചിട്ടില്ലായിരുന്നു!