(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുദ്രാഗീതം
ഈ സമയവും കടന്നുപോകും
നന്ദി എന്നും നന്ദി
ജീവത്യാഗം ചെയ്തവർക്കും
ആരോഗ്യ പ്രവർത്തകർക്കും
നന്ദിയെന്ന നൈപുണ്യം
ഞങ്ങൾ തരും ഔഷധം
ആരും സുരക്ഷിതരല്ല പക്ഷേ
ബുദ്ധിപൂർവ്വം കരുതലോടെ
പതറാതെ ഞങ്ങൾ
സോപ്പുതേച്ച് കൈകൾ കഴുകി
സാമൂഹിക അകലം പാലിക്കാം
വ്യക്തിശുചിത്വം പാലിച്ചീടാം
ഇവിടെ നമ്മൾ തോറ്റുപോയാൽ
വൻദുരന്തം കാത്തിരിപ്പൂ
ഓർത്തീടുക സോദരരേ
വ്യക്തിബന്ധത്തേക്കാൾ ജീവനാണ് വലുത്
ഇതൊക്കെയും അതിജീവിക്കും
ഉള്ളിലുള്ള തീക്കനൽ
എരിഞ്ഞടങ്ങും നിശ്ചയം
ഞാൻ ചെയ്ത തെറ്റുകളുടെ
കറ കൂടി കഴുകിക്കളയാം
ഒരു തുള്ളി കണ്ണീർ കൂടി വീഴ്ത്തി
ചൊല്ലട്ടെ ഞാൻ
ഈ സമയവും കടന്നു പോകും നിശ്ചയം
നന്ദി .....എന്നും നന്ദി ...
ആദിദേവ്
6 എ ഗവ. യു. പി.എസ് , കുശവർക്കൽ തിരുവനന്തപുരം നോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത