ശാലേം യു.പി.സ്കൂൾ വെണ്മണി/അക്ഷരവൃക്ഷം/ ശുചിത്വം അറിവ് നൽകും
ശുചിത്വം അറിവ് നൽകും
ഏഴാം തരത്തിലെ ലീഡർ ആയിരുന്നു ആശോക് . അവന്റെ അധ്യാപകൻ വിദ്യാർത്ഥികളോട് മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും , പങ്കെടുക്കാത്തവർക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു . അന്ന് ഒരു കുട്ടി മാത്രം വന്നില്ല.ആരാണതെന്ന് പട്ടികയിൽ നോക്കിയപ്പോൾ മുരളിയാണെന്ന് മനസ്സിലായി. ആശോക് ,മുരളിയുടെ അടുക്കൽ ചെന്ന് കാരണം തിരക്കുന്ന സമയത്ത് അധ്യാപകൻ വന്നു ആരാണ് പ്രാർത്ഥനയിൽ പങ്കെടുക്കാത്തത് എന്ന് തിരക്കി . മുരളി പതുക്കെ എഴുന്നേറ്റു.മറ്റു കുട്ടികൾ നിശബ്ദരായി . അധ്യാപകൻ നൽകുന്ന ശിക്ഷ എന്താണെന്ന് അവർ നോക്കിയിരുന്നു .മുരളി മിടുക്കനായ ഒരു കുട്ടിയായതിനാൽ മറ്റുള്ളവർക്ക് അവനോട് അസൂയയായിരുന്നു. ആരു തെറ്റു ചെയ്താലും അധ്യാപകൻ ശിക്ഷിക്കും എന്നു അവർക്ക് ഉറപ്പുണ്ടായിരുന്നു . സാർ അവനോട് കാരണം തിരക്കി . “ സാറേ എല്ലാവരും പ്രാർത്ഥനയ്ക്കായി പുറത്തേക്കിറങ്ങിയപ്പോൾ ക്ലാസ് റൂം വൃത്തികേടായി കിടക്കുകയായിരുന്നു. ശുചിത്വം നമ്മൾ പാലിക്കണമെന്ന് സാർ പറഞ്ഞിട്ടില്ലേ? അതുകൊണ്ട് ഞാൻ ഇവിടെ വൃത്തിയാക്കുകയായിരുന്നു”. അധ്യാപകൻ അവന്റെ തോളിൽ തട്ടി. പ്രാർത്ഥന പോലെതന്നെ പ്രധാനമാണ് ശുചിത്വവും .നാം നമ്മുടെ പരിസ്ഥിതിയും വൃത്തിയായി കാത്തുസൂക്ഷിക്കണം.അത് നമ്മുടെ കടമയാണ്.അതിനായി നമുക്ക് അണിചേരാം ..........
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |