ആരു പറഞ്ഞെൻ മലയാളത്തിൻ ആയുസൊടുങ്ങിപ്പോയെന്ന് പുഴയുടെ വഴിയേ പോയിട്ടില്ലീ കാടിൻ വഴിയേ പോയില്ല ആരു പറഞ്ഞെൻ മലയാളത്തിൻ മാധുരി വറ്റിപ്പോയെന്ന് താണു പറന്നില്ലീഭാവനയുടെ ചിറകുകൾ വെട്ടാനാകില്ല ആരു പറഞ്ഞെൻ മലയാളത്തിൻ ആർജ്ജവമുരുകിപ്പോയെന്ന് പാതിരയിൽ പെരുവഴിയേ പോയി പ്പടുകുഴി തന്നിൽ വീണില്ല മേനിയിലിന്നും സ്നിഗ്ദ്ധതയുണ്ടാ- ക്കണ്ണുകളിൽ പ്രേമാഞ്ജനവും ഇല്ല കരിന്തിരി കത്തീട്ടില്ലുറ- വറ്റുകയില്ലിനിയൊരു നാളും എന്നു വരേയ്ക്കീ മണ്ണിൽ മാനവൻ 'അമ്മേ' എന്നു വിളിച്ചീടും അന്നുവരേയ്ക്കീ അമ്മയ്ക്കില്ലാ ജരയും നരയും ജല്പനവും
(അധ്യാപിക)
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത