ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/സൂക്ഷ്മജീവികളും രോഗപ്രതിരോധവും

സൂക്ഷ്മജീവികളും രോഗപ്രതിരോധവും

സൂക്ഷ്മജീവികളും രോഗപ്രതിരോധവും

ബാക്ടീരിയ, വൈറസുകൾ, പൂപ്പൽ, പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണുവൃന്ദം, വിഷമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ , അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ ദ്രോഹങ്ങളെ ചെറുക്കാനായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളേയും അതിനുള്ള സങ്കേതങ്ങളേയും ആകെത്തുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധവ്യവസ്ഥ. പ്രതിരോധവ്യൂഹത്തെയും അതിനുണ്ടാകുന്ന രോഗങ്ങളേയുംപറ്റി പഠിക്കുന്ന ശാഖയാണ് ഇമ്മ്യൂണോളജി.
•രോഗപ്രതിരോധവ്യവസ്ഥയുടെ വിവിധതലങ്ങൾ.
വിവിധതലങ്ങളുള്ളതും രോഗബാധയ്ക്കെതിരെ ഓരോ ഘട്ടത്തിലും കൂടുതൽ കൃത്യതയോടെ പ്രവർത്തിക്കുന്നതുമായ പ്രതിരോധസംവിധാനമാണ് നമ്മുടെ ശരീരത്തിലുള്ളത്.
•സഹജപ്രതിരോധവ്യവസ്ഥ
ഭൗതികമായ തടസ്സങ്ങൾ കാരണം ബാക്ടീരിയകളും വൈറസുകളും മറ്റും ശരീരത്തിൽ കടക്കാതെ തടയപ്പെടുന്നു. രോഗകാരി ഈ തടസ്സം മറികടന്ന അകത്തെത്തിയാൽ സഹജപ്രതിരോധവ്യവസ്ഥ ത്വരിതഗതിയിൽ പ്രവർത്തിക്കുന്നു. ഈ വ്യവസ്ഥ കൃത്യതയില്ലാത്ത പ്രതിരോധം തീർക്കുന്നു. ഇത്തരം സംവിധാനം എല്ലാ സസ്യങ്ങളിലും ജന്തുക്കളിലും കാണപ്പെടുന്നു.
• അനുവർത്തന പ്രതിരോധസംവിധാനം
രോഗകാരികൾ സഹജപ്രതിരോധവ്യവസ്ഥ മറികടക്കുകയാണെങ്കിൽ ഈ പ്രതിരോധവ്യവസ്ഥ പ്രവർത്തനക്ഷമമാകും. രോഗകാരിയെ തിരിച്ചറിയുകയും അതിനെപ്പറ്റിയുള്ള ഓർമ്മ സൂക്ഷിച്ചുവയ്ക്കുകയുമാണ് ഈ സംവിധാനം ചെയ്യുന്നത്.
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. നിഡോവൈറലസ് എന്ന നിരയിൽ കൊറോണവൈറിസി കുടുംബത്തിലെ ഓർത്തോകൊറോണ വൈറിനി എന്ന ഉപകുടുംബത്തിലെ വൈറസുകളാണ് കൊറോണ വൈറസുകൾ. ശരീരസ്രവങ്ങളിൽനിന്ന് രോഗം പകരുന്നു. അതിനാൽ തന്നെ സാമൂഹിക അകലം പാലിക്കുന്നതും , കൈകൾ സോപ്പ് /സാനിറ്റൈസർ എന്നിവയുപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്നതും നല്ലതാണ്. വ്യക്തിശുചിത്വവും പരിസരശുചിത്വവും രോഗം പകരുന്നത് തടയുന്നു. രോഗലക്ഷണമുണ്ടെങ്കിൽ ഉടൻ ഡോക്ടറെ അറിയിക്കുക,മാസ്കുകൾ ഉപയോഗിക്കുക,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മറയ്ക്കുക എന്നിവ ഇക്കാലത്ത് അനിവാര്യമാണ്. Lock down കാലത്ത് അടച്ചിരിക്കുന്നതിനാൽ അലസജീവിതശൈലി പാടില്ല. വീടിനുള്ളിലോ മുറ്റത്തോ നടക്കുകയും ചെറുവ്യായാമങ്ങളിലൂടെയും വീട്ടിലെ ജോലികളിലൂടെയും ആരോഗ്യം നിലനിർത്തുകയും വേണം. പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയുമൊക്കെ നമുക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം.


ആഭാബെൻ ആർ
10 B ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം