15:42, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഹരിതകണമിന്നെവിടെ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുഴകൾ വറ്റി, നദികൾ വറ്റി
കാടുകൾ കാണാതായ്
കാണാമറയത്തിരുന്നാരോ
തേങ്ങുന്നു... മൗനമായ്
മരം വെട്ടി ചുടുകാടു തീർക്കും
മനുഷ്യമൃഗമേ പറയൂ...
ഹരിതകണമിന്നെവിടെ
ഒരു മരം നടുമ്പോൾ
ഒരു തണൽ നടുന്നു
ഒരു മരം വെട്ടുമ്പോൾ
പ്രാണനെ കൊല്ലുന്നു
ഹരിത സ്വപ്നങ്ങൾ ഇനിയും പിറക്കട്ടെ....
പ്രാണന്റെ തുടിപ്പുകൾ ഇനിയും നിറയട്ടെ....