(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ
ഇരുട്ടിലും വെളിച്ചത്തിലും
പരക്കുന്ന മരണ വ്യാപാരി
ദേശമോ കാലമോ ഇല്ലാത്ത
നിശബ്ദ സഞ്ചാരി
അവൻ ഭൂഖണ്ഡങ്ങളിൽ നിന്നും
ഭൂഖണ്ഡങ്ങളിലേക്ക് പറന്നു
പോയ വഴിയെല്ലാം ഭയം ചൊരിഞ്ഞും
മരണം വിതച്ചും ചിരിച്ചു
സ്വച്ഛമായി ഒഴുകിയ ജീവിത നദികളിൽ
അവൻ അണകെട്ടി വിഷം കലർത്തി
സൗരയൂഥത്തോളം വളർന്ന
മനുഷ്യാ നിന്റെ ബുദ്ധിക്കോ
സഹജരെ ഹനിക്കുവാൻ
ശാസ്ത്രം പടുത്ത അണുബോംബിനോ
കണ്ണിനു കാണാത്ത വൈരിയെ
അമർച്ച ചെയ്‌വതിനാവതില്ല കഷ്ടം
എങ്കിലും ഉടലാകെ മുള്ളു ചൂടിയ
രാക്ഷസാ, നിന്റെ തലയറുക്കുവാൻ
ഏകാന്തവാസവും വ്യക്തി ശുചിത്വവും
പൊതു സമ്പർക്ക നിരാകരണവും
ആയുധമാക്കി പൊരുതും നിന്നെ
മുച്ചൂടും മുടിക്കാതെ വിശ്രമമില്ല കേൾ
അല്ലാതെ തരമില്ലല്ലോ ഈ ഭൂമിയിൽ
പ്രകൃതി തന്ന ആയുസ്സും ആരോഗ്യവും
തീർന്നന്ത്യ കാലത്തോളം കഴിയുവാൻ !