ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം/ ഭൂമിതൻ കണ്ണുനീർ

11:37, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിതൻ കണ്ണുനീർ

 കരയുന്നിതാഭൂമിഉള്ളലിഞ്ഞ്
ചിറകിട്ടടിക്കുന്ന വേനലായി
ഹൃദയം മരപ്പിക്കും ശീതമായി
അണപൊട്ടിയൊഴുകുന്ന പ്രളയമായി

പിടയുന്ന മണ്ണുംവിറയ്ക്കുന്ന ശ്വാസവും
മനുജരെ നോക്കി കൈ കൂപ്പുന്നു
കണ്ണടയ്ക്കാൻഭയക്കുന്ന അമ്മയ്ക്ക്
കരയാൻ വിതുമ്പുന്ന പ്രകൃതിയ്ക്ക് മാപ്പ്

സഹനത്തിൻ കുങ്കുമം മാ‍‍ഞ്ഞുതീർന്നു
എരിയുന്നു കോപത്തിൻ അശ്രുദീപം
 

നന്ദിനി ശേഖർ
ക്ലാസ് :10 ബി ഗവ.ദേവി വിലാസം ഹയർ സെക്കന്ററി സ്കൂൾ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത