(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മറുപുറം
കൂടെയിരിപ്പതും നടപ്പതും ചിരിപ്പതും നീ.....
മിഴിയൊഴുകുന്നേരം കണ്ണീർ തുടപ്പതും നീ.....
ആർദ്രമാമേതു വാക്കു നീ ?
തീവണ്ടി പോൽ പായും കാലങ്ങളിൽ
അടുത്തുമകന്നും ഓടുന്ന, ചായുന്ന
മനുഷ്യനു പാഠമാണു നീ...
ഒറ്റയാണെന്നു തോന്നുന്നേരം കരയേണ്ടതില്ല......
ഇരവ് വെട്ടത്തിലും രാത്രി മഞ്ചത്തിലും നീ !
ഓ! മനുഷ്യാ.....
വരും ജന്മത്തിലും നിഴലായ് ജനിക്കു നീ !!