(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വന്ന കാലം
കൊറോണ വന്ന കാലം
കൂട്ടുകാരെ വീട്ടുകാരെ
ആഘോഷിക്കാം കൊറോണക്കാലം
പുറത്തിറങ്ങരുതൊട്ടും വെറുതേ
വൃത്തിയിലൊട്ടും വേണ്ട കുറവും
സോപ്പും മാസ്കും കൂടെ കൂട്ടാം
ദൂരേ നിന്നും മാത്രം മിണ്ടാം
ഉറക്കം വിട്ട് ഉണരാം നമുക്ക്
പറമ്പിലെല്ലാം കറങ്ങി നടക്കാം
ചക്കേം മാങ്ങേം വയറിൽ നിറക്കാം
പച്ചക്കറികൾ മണ്ണിൽ വിതക്കാം
വീട്ടിലിരിക്കാം അവധിക്കാലം
ഇത്തിരി നേരം വീട്ടിലിരുന്നാൽ
ഒത്തിരി കാലം കളിച്ചിരിക്കാം