ഗവ. എച്ച് എസ് എസ് കോളേരി/അക്ഷരവൃക്ഷം/'''രോഗപ്രതിരോധം'''

രോഗപ്രതിരോധം

ഏവരേയും ഭീതിയുടേയും ഭയത്തിൻ്റെ യും മുൾമുനയിൽ നിർ ത്തുന്ന കാലത്തിൻ്റെ വിളയാട്ടത്തിന് ലോകം സാക്ഷിയായി. കൊറോണ എന്ന ഓമനപേരിൽ അറി യപ്പെടുന്ന നോവൽ കൊറോണ വൈറസ് ഡിസീസ് എന്ന വൈറസിനെ തുരത്താനായി ലോകം ഇന്ന് പ്രതിരോധത്തിൻ്റെ പാതയിലാണ്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട ഈ വൈറസ് വളരെ ചുരുങ്ങിയ കാലയളവിൽ ലോകമെമ്പാടും വ്യാപിച്ചു. കോവിഡ് 19 പടർന്നു പിടിക്കുന്ന പശ്ചാതലത്തിൽ ഈ വൈറസിനെ ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരിയായി പ്രഖ്യാപിച്ചു.മഹാമാരിയുടെ ഈ കളിക്ക് 2020 ഉം സാക്ഷിയായി. കോവിഡ് 19 എന്നും ഈ വൈറസിനെ വിളിച്ചു.

കോവിഡ് 19 -ൻ്റെ പ്രതിരോധനത്തിനായി നമ്മുക്ക് ആദ്യം വേണ്ടത് ശരിയായ ശുചിത്വമാണ്. ശുചിത്വം എന്ന് പറയുമ്പോൾ 'വ്യക്തിശുചിത്വം, പരിസരശുചിത്വം, സാമൂഹ്യശുചിത്വം' എന്നീ മൂന്നു ശുചിത്വങ്ങളും പ്രധാനമാണ്. വ്യക്തി ശുചിത്വം എന്നാൽ നാം സ്വയം ശുചിയായിരിക്കുക എന്നാണ്. അതായത്, 'ഇടക്കിടക്ക് കൈകൾ സോപ്പോ, ഹാൻവാഷോ ഉപയോഗിച്ച് കഴുകുക, ദിവസവും കുളിക്കുക, പുറത്തു പോയി വന്നാൽ കൈ - കാൽ - മുഖം എന്നിവ വൃത്തിയായി കഴുകുക, ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക' തുടങ്ങിയ ശുചിത്വ ശീലങ്ങൾ പാലിച്ചാൽ കൊറോണ വൈറസിനെ നമുക്ക് നമ്മിൽ നിന്നും അകറ്റി നിർത്താൻ സാധിക്കും. നാം നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പരിസരശുചിത്വം.'ചുറ്റുപാടുമുള്ള മാലിന്യങ്ങൾ നിർമാർജനം ചെയ്യുകയും, മാലിന്യങ്ങൾ നിക്ഷേപിക്കാൻ വേസ്റ്റ് ടിന്നുകൾ സ്ഥാപിക്കുകയും, ചപ്പുചവറുകൾ അടിച്ചുവാരുകയും' തുടങ്ങിയവ പരിസര ശുചിത്വത്തിന് ഉത്തമ ഉദാഹരണമാണ്. ഈ പരിസര ശുചിത്വങ്ങൾ പാലിച്ചാൽ നാം നമ്മുടെ പരിസരം കൊറോണയിൽനിന്ന് മുക്തമാക്കുകയാണ്.

സാമൂഹ്യശുചിത്യം എന്നാൽ നാം നമ്മുടെ സമൂഹത്തെ വൃത്തിയായി സംരക്ഷിക്കുക എന്നാണ്. 'വഴിയോരത്ത് മാലിന്യങ്ങൾ കണ്ടാൽ അതാത് വേസ്റ്റ്ടിന്നുകളിൽ നിക്ഷേപിക്കുകയും, പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും' ചെയ്യുന്നതുവഴി നാം നമ്മുടെ സമൂഹത്തെ സേവിക്കുകയും അതോടൊപ്പം മറ്റുള്ളവർക്ക് പ്രേരണയാവുകയുമാണ്.

'ഒന്നിച്ചു നിന്ന് ഒറ്റക്കെട്ടായി പരിശ്രമിച്ചാൽ നമുക്ക് കോവിഡ് 19 എന്ന മഹാമാരിയെ ഈ ലോകത്തുനിന്നു തന്നെ തുടച്ചുനീക്കാം.'

കോവിഡിൻ്റെ വ്യാപനത്തൊടെ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. ആളുകൾ തിങ്ങി നിറഞ്ഞിരുന്ന ഷോപ്പിങ് മാളുകൾ, കടകൾ, വഴിയോരങ്ങൾ എന്നിവയെല്ലാം തന്നെ വിജനമായ അവസ്ഥയിലാണ്. തികച്ചും ശൂന്യമായ വഴിത്താരകൾ. ലോക്ക് ഡൗണിൻ്റെ ആരംഭ ഘട്ടത്തിൽ ആളുകൾ അനാവശ്യമായി നിരത്തിലിറങ്ങിയിരുന്നെങ്കിലും നിയമങ്ങൾ കർശനമാക്കിയതോടെ ആളുകൾ ലോക്ക്ഡൗണിനെ മാനിക്കാൻ തുടങ്ങി.

പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുന്നതും, സാമൂഹിക അകലം പാലിക്കുന്നതും മറ്റൊരു പ്രധാന രോഗപ്രതിരോധ മാർഗമാണ്. ആളുകളുമായി സംബർഗത്തിലേർപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് നല്ലത്. എന്നാൽ ഇവയൊന്നും പാലിക്കാതെ സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് നീങ്ങിയവരും ഇന്ന് സ്വന്തം വീടിൻ്റെ ഹാളിലേക്ക് പോലും ഇറങ്ങാനാവാതെ കോവിഡിൻ്റെ പിടിയിലാണ്. ചില ജീവനുകൾ അങ്ങനെയാണ് പൊലിഞ്ഞു പോയത്. എന്നാൽ ഇവയെല്ലാം പാലിച്ച് സമൂഹത്തിന് മാർഗദീപമായവരും ഏറെയുണ്ട്. നമ്മുടെ ആരോഗ്യം നാം തന്നെയാണ് സംരക്ഷിക്കേണ്ടത് എന്ന കാര്യത്തിൽ നാം എപ്പോഴും ബോധവാൻമാരായിരിക്കണം. നാം എപ്പോഴും ഇതെല്ലാം പാലിക്കുന്നതിനോടൊപ്പം മറ്റുള്ളവർക്ക് പ്രേരണയാവുകയും അങ്ങനെ നാം നമ്മുടെ സമൂഹത്തെ സേവിക്കുകയും ആണ്. സർക്കാർ നിർദേശങ്ങൾ അനുസരിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം. കോവിഡിൽ നിന്നും മുക്തമായ ഒരു നാളേക്കായി കാത്തിരിക്കാം.

'സന്തോഷത്തിൻ്റേയും സമാധാനത്തിൻ്റേയും കാന്തിവീശുന്നതായിരിക്കട്ടെ നാളത്തെ പകൽ എന്ന ശുഭപ്രതീക്ഷയിൽ നന്ദി.'

.:ശുഭം:.
ഗൗരികൃഷ്ണ.പി.എസ്
8C ജി.എച്ച്.എസ്.എസ്,കോളേരി
സു.ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം