ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/കൊറോണ കാലത്ത് ലോകത്തിന്റെ അവസ്ഥ

20:43, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്ത് ലോകത്തിന്റെ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലത്ത് ലോകത്തിന്റെ അവസ്ഥ

കൊറോണ കാലത്ത് ലോകം ആകെ മാറിയിരിക്കുകയാണ് കൊറോണ ഒരു പകർച്ചവ്യാധി രോഗമാണ്. ലോകം ഇന്നേ വരെ കണ്ടിട്ടില്ലാത്തതിൽ വച്ചു ഏറ്റവും വലിയ ഒരു മഹാ മാരിയിൽ അകപ്പെട്ടിരിക്കുകയാണ്. ഈ മഹാ മാരി വന്നതിൽ പിന്നെ റോഡിൽ ഗതാഗത തിരക്കില്ല. കടകമ്പോളങ്ങളിൽ ആൾക്കൂട്ടമില്ല. വാഹനങ്ങളുടെയും മറ്റും ശബ്ദമലിനീകരണം ഇല്ല കൊറോണ എന്ന ഈ മഹാമാരി കാരണം വിദ്യാലയങ്ങളെല്ലാം അടച്ചു. ഞങ്ങളുടെ സ്കൂൾ വാർഷികാഘോഷം, അവധിക്ക് മുമ്പുള്ള പരീക്ഷകൾ ഒന്നും നടന്നില്ല. കൊറോണ എന്ന ഈ മഹാമാരിയുടെ തുടക്കം ചൈനയിൽ നിന്നാണ് എന്നാണ് പത്ര മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത്. നമ്മുടെ രാജ്യം ആയ ഇന്ത്യയിൽ ഈ മഹാമാരി എത്തപ്പെട്ടത് വി ദേശികളാലാണ്. അങ്ങനെ നമ്മുടെ രാജ്യത്തും ഈ മഹാമാരി ജനസമ്പർക്കത്തിലൂടെ പടർന്നുപിടിച്ചു. കൊറോണ എന്ന ഈ മഹാമാരി വന്നതിൽ പിന്നെ സർക്കാർ ഇറക്കിയ നയങ്ങൾ

1.കൈകൾ നന്നായി ഇടക്ക് സോപ്പ് ഉപയോഗിച്ച് കഴുകുക 2.പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക 3.പൊതു പരിപാടികൾ, ആഘോഷങ്ങൾ, ആരാധനാലയങ്ങളിലെ കൂട്ട പ്രാർത്ഥനകൾ എല്ലാം ഒഴിവാക്കി ജനങ്ങളോട് വീട്ടിൽ കഴിയാൻ കല്പിച്ചു .

ഇന്ന് ഇന്ത്യ മൊത്തത്തിൽ lock down ആണ്

ഫാത്തിമറിസ് ല കെ
3A ജി എൽ പി സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം